ഡെസ്റ്റിനേഷന്‍ അലേര്‍ട് അല്ലെങ്കില്‍ വേക്- അപ് കോള്‍ അലേര്‍ട് സജ്ജീകരണങ്ങളാണ് റെയില്‍വേ ഒരുക്കിയിരിക്കുന്നത്. ഇതിനായി ഒരു മൊബൈല്‍ ഫോണ്‍ കയ്യില്‍ കരുതണം. ഡെസ്റ്റിനേഷന്‍ അലേര്‍ടില്‍ ലക്ഷ്യ സ്ഥാനത്ത് എത്തുമ്പോൾ നിങ്ങളുടെ ഫോണിലേക്ക് റെയില്‍വേ ഒരു സന്ദേശം അയയ്‌ക്കും, അതേസമയം വേക്- അപ് കോളില്‍ തത്സമയ ഫോണ്‍ കോള്‍ നിങ്ങള്‍ക്ക് ലഭിക്കും.
ഡെസ്റ്റിനേഷന്‍ അലേര്‍ടുകള്‍ സജ്ജീകരിക്കാന്‍ നിങ്ങള്‍ക്ക് ഇന്റര്‍നെറ്റ് ആവശ്യമില്ല എന്നതാണ് പ്രധാന കാര്യം. ഇന്റര്‍നെറ്റ് സൗഹൃദമല്ലാത്ത പ്രത്യേകിച്ച് പ്രായമായവര്‍ക്ക് ഈ സൗകര്യം വളരെ ഉപയോഗപ്രദമാകും. വേക്- അപ് കോള്‍ സജ്ജീകരിക്കുന്നതിന്, നിങ്ങളുടെ ഫോണിന് നെറ്റ്‌വര്‍ക് കണക്റ്റിവിറ്റി മാത്രം മതി.
ചെയ്യേണ്ടത് ഇങ്ങനെ
നിങ്ങളുടെ ഫോണിലെ ഡയലര്‍ തുറന്ന് 139 ഡയല്‍ ചെയ്യുക, കസ്റ്റമര്‍ കെയര്‍ അസിസ്റ്റന്റ് സംസാരിക്കാന്‍ കാത്തിരിക്കുക.
● നിര്‍ദിഷ്ട നമ്പറില്‍ ക്ലിക് ചെയ്ത് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഭാഷ തിരഞ്ഞെടുക്കുക. ഉദാഹരണത്തിന്, ഹിന്ദിക്ക് ഒന്ന്, ഇംഗ്ലീഷിന് രണ്ട്.
● അടുത്തതായി, രണ്ട് അമര്‍ത്തുക.
● വേക്- അപ് അലാറം അല്ലെങ്കില്‍ ഡെസ്റ്റിനേഷന്‍ അലേര്‍ട് സജ്ജീകരിക്കാന്‍ ഏഴ് അമര്‍ത്തുക.
● നിങ്ങള്‍ക്ക് ഡെസ്റ്റിനേഷന്‍ അലേര്‍ട് സജ്ജീകരിക്കണോ വേണോ അതോ വേക്- അപ് കോള്‍ വേണോ എന്ന് അതാത് നമ്പറുകള്‍ അമര്‍ത്തി തെരഞ്ഞെടുക്കുക.
● സജ്ജീകരിച്ച് കഴിഞ്ഞാല്‍ സ്ഥിരീകരിക്കുന്നതിന് നിങ്ങളുടെ 10 അക്ക പിഎന്‍ആര്‍ (PNR) നമ്പര്‍ നല്‍കി ഒന്ന് അമര്‍ത്തുക.
ഹെല്‍പ് ലൈന്‍ നമ്പര്‍
ഇതുകൂടാതെ 139 ഹെല്‍പ് ലൈന്‍ നമ്പറിൽ നിന്ന് നിങ്ങള്‍ക്ക് ധാരാളം കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. ഉദാഹരണത്തിന്, നിങ്ങള്‍ക്ക് സുരക്ഷയും വൈദ്യ സഹായവും നേടാം, കൈക്കൂലി പരാതികള്‍ ഫയല്‍ ചെയ്യാം, അല്ലെങ്കില്‍ നിങ്ങളുടെ ടിക്കറ്റിനെക്കുറിച്ച് അന്വേഷിക്കാം.