Home Featured ബംഗളുരു:ബസ് ലെയ്ൻ പദ്ധതി കൂടുതൽ റോഡുകളിൽ നടപ്പിലാക്കാൻ തീരുമാനം

ബംഗളുരു:ബസ് ലെയ്ൻ പദ്ധതി കൂടുതൽ റോഡുകളിൽ നടപ്പിലാക്കാൻ തീരുമാനം

ബെംഗളൂരു:ബസ് ലെയ്ൻ പദ്ധതി കൂടുതൽ റോഡുകളിലേക്ക് വ്യാപിപ്പിക്കുന്നു. ഹൊസൂർ റോഡിൽ സിൽക്ക് ബോർഡ് മുതൽ ബൊമ്മസന്ദ്ര വരെയും ബെള്ളാരി റോഡിൽ ഹെബ്ബാൾ മേൽപാലം മുതൽ ബാഗലൂർ ജംക്ഷൻ വരെയുമാണ് ബസ് ലെയ്ൻ പദ്ധതി നടപ്പിലാക്കുന്നത്.കർണാടക റോഡ് വികസന കോർപറേഷൻ ഏറ്റെടുത്ത റോഡുകൾ വികസിപ്പിക്കുന്നതിനൊപ്പമാണ് ബസ് ലെയ്ൻ വേർതിരിക്കുക.

നഗരത്തിൽ ആദ്യമായി 3 വർഷം മുൻപ് കെആർ പുരം സിൽക്ക് ബോർഡ് പാതയിൽ ബസ് ലെയ്ൻ ആരംഭിച്ചിരുന്നെങ്കിലും മെട്രോ നിർമാണത്തിന്റെ ഭാഗമായി ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ ഇതിനായി സ്ഥാപിച്ച തൂണുകൾ നീക്കം ചെയ്തു.നഗരഗതാഗത ഭൂവികസന വകുപ്പ് (ഡൽറ്റ്), സിറ്റി ട്രാഫിക് പൊലീസ് എന്നിവരുടെ സഹകരണത്തോടെയാണ് പാത നിർമിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group