Home Featured ആക്ഷേപഹാസ്യവുമായി മഞ്ജു വാര്യര്‍, സൗബിന്‍ ഷാഹിര്‍; വെള്ളരി പട്ടണം ടീസര്‍

ആക്ഷേപഹാസ്യവുമായി മഞ്ജു വാര്യര്‍, സൗബിന്‍ ഷാഹിര്‍; വെള്ളരി പട്ടണം ടീസര്‍

മഞ്ജു വാര്യര്‍, സൌബിന്‍ ഷാഹിര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന വെള്ളരി പട്ടണം എന്ന ചിത്രത്തിന്‍റെ രണ്ടാമത്തെ ടീസര്‍ പുറത്തെത്തി. ആക്ഷേപഹാസ്യ സ്വഭാവത്തിലുള്ളതാണ് പുറത്തെത്തിയ ടീസര്‍. സൌബിന്‍ അവതരിപ്പിക്കുന്ന ലീഡര്‍ കെ പി സുരേഷും ഒപ്പം മഞ്ജു വാര്യരുടെയും കോട്ടയം രമേശിന്‍റെയും കഥാപാത്രങ്ങള്‍ ടീസറിലുണ്ട്. 

ആക്ഷന്‍ ഹീറോ ബിജു, അലമാര, മോഹന്‍ലാല്‍, കുങ്ഫു മാസ്റ്റര്‍ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രമാണിത്. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന. സലിം കുമാര്‍, സുരേഷ്‌ കൃഷ്ണ, കൃഷ്ണശങ്കര്‍, ശബരീഷ് വര്‍മ, അഭിരാമി ഭാര്‍ഗവന്‍, മാല പാര്‍വതി, വീണ നായര്‍, പ്രമോദ് വെളിയനാട് എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. 

അലക്‌സ് ജെ പുളിക്കല്‍ ആണ് ഛായാഗ്രഹണം. എഡിറ്റിങ് അപ്പു എന്‍ ഭട്ടതിരി. മധു വാസുദേവനും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കള്‍. സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതം പകരുന്നു. ജ്യോതിഷ് ശങ്കറാണ് കലാസംവിധായകന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന. ശ്രീജിത് ബി നായരും കെ ജി രാജേഷ് കുമാറുമാണ് അസോസിയേറ്റ് ഡയറക്ടര്‍മാര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വൈശാഖ് സി വടക്കേവീട് പിആര്‍ഒ എഎസ് ദിനേശ്.

You may also like

error: Content is protected !!
Join Our WhatsApp Group