ബെംഗളൂരു: സർക്കാർ ആശുപത്രികളിലെ ചികിത്സാ സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ബെംഗളൂരു നഗരത്തിൽ ആരോഗ്യ സേവന വിഭാഗം രൂപീകരിക്കാൻ കുടുംബാരോഗ്യ വകുപ്പിനു മുഖ്യമന്ത്രി ബസവരാജ്ബൊമ്മെ നിർ ദേശം നൽകി.
പനി തുടങ്ങിയ സാധാരണ രോഗങ്ങൾക്ക് മെച്ചപ്പെട്ട ചികിത്സഉറപ്പാക്കാനായി നഗരത്തിൽ 200 എണ്ണം ഉൾപ്പെടെ 438 “നമ്മ ക്ലിനി’കൾ തുറക്കാനും അദ്ദേഹം നിർദേശിച്ചു. ചീഫ് സെക്രട്ടറി വന്ദന ശർമ, പ്രിൻസിപ്പൽ സെകട്ടറി എൻ.മഞ്ജുനാഥ പ്രസാദ് തുടങ്ങിയവരും പങ്കെടുത്തു.
കർണാടക: ലൗ ജിഹാദ് വിവാദം; സൗത്തഡ്കയിൽ അഹിന്ദുക്കളുടെ വാഹനങ്ങളുടെ പ്രവേശനം നിരോധിച്ചുകൊണ്ടുള്ള ബോർഡ്.
ബെൽത്തങ്ങാടി: അടുത്തിടെ നടന്ന ലൗ ജിഹാദ് കേസിന്റെ പശ്ചാത്തലത്തിൽ ജൂൺ 3 ന് സൗത്തഡ്കയിലെ കൊക്കട വില്ലേജിൽ അഹിന്ദുക്കളുടെ വാഹനങ്ങൾ ഗ്രാമത്തിൽ പ്രവേശിക്കുന്നത് വിലക്കി ബോർഡ് സ്ഥാപിച്ചു.അടുത്തിടെ, ലൗ ജിഹാദ് ആരോപിച്ച് ഹിന്ദു സംഘടനാ പ്രവർത്തകർ ഓട്ടോ ഡ്രൈവറെ ഭീഷണിപ്പെടുത്തിയിരുന്നു.
ലൗ ജിഹാദ് കേസുകൾ വർധിച്ചതിനാൽ ഹിന്ദുക്കളുടെ പുണ്യഗ്രാമത്തിൽ അഹിന്ദുക്കളുടെ വാഹനങ്ങൾ പ്രവേശിക്കുന്നത് തടഞ്ഞിട്ടുണ്ടെന്ന് കന്നഡയിലെ ബോർഡ് പറയുന്നു.പൊതുസ്ഥലത്താണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നതെന്നും അധികൃതർക്ക് ഇതിൽ ബന്ധമില്ലെന്നുമാണ് സൗത്തഡ്ക ക്ഷേത്രഭാരവാഹികളുടെ വാദം.ബോർഡിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.