ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഷൂട്ടിംഗിനിടെ നടൻ വിഷ്ണു ഉണ്ണികൃഷ്ണന് (Vishnu Unnikrishnan) പൊള്ളലേറ്റത്. വൈപ്പിനിൽ ഷൂട്ടിംഗിനിടെ താരത്തിന് കൈയിൽ പൊള്ളലേൽക്കുക ആയിരുന്നു. പിന്നാലെ താരത്തിന്റെ ആരോഗ്യം സംബന്ധിച്ച് നിരവധി വാർത്തകൾ സോഷ്യൽ മീഡിയ പേജുകളിൽ വന്നിരുന്നു. ഇപ്പോഴിതാ തന്റെ നിലവിലെ ആരോഗ്യപുരോഗതി വിവരിച്ചു കൊണ്ട് വിഷ്ണു തന്നെ രംഗത്തെത്തിയിരിക്കുകയാണ്. തനിക്ക് പ്ലാസ്റ്റിക് സർജറി ഒന്നും വേണ്ടെന്ന് കുറിച്ചു കൊണ്ടാണ് വിഷ്ണു എത്തിയിരിക്കുന്നത്.
‘വെടിക്കെട്ട്’ സിനിമയുടെ ചിത്രീകരണത്തിനിടയിൽ നിലവിളക്കിലെ എണ്ണ വീണ് കൈകൾക്ക് പൊള്ളലേറ്റുവെന്നും. ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണെന്നും വിഷ്ണു പറയുന്നു. കുറച്ചു ദിവസം വിശ്രമം വേണ്ടി വരും. ഭേദമായി തുടങ്ങിയാൽ ഉടനെ ഷൂട്ടിംഗ് പുനരാരംഭിക്കുമെന്നും വിഷ്ണു വ്യക്തമാക്കി.
വിഷ്ണു ഉണ്ണികൃഷ്ണന്റെ വാക്കുകൾ
പ്ലാസ്റ്റിക് സർജറി ഒന്നും വേണ്ടപ്പാ…!!
പല പല വാർത്തകളും അഭ്യൂഹങ്ങളും കേട്ട് പേടിച്ച് എന്നെയും കൂട്ടുകാരെയും വീട്ടുകാരെയും ഒക്കെ വിളിച്ചും മെസ്സേജ് അയച്ചും വ്യസനിച്ച എല്ലാ പ്രിയപ്പെട്ടവർക്കും വേണ്ടിയാണ് ഈ ഫോട്ടോ പോസ്റ്റ് ചെയ്യുന്നത്. “വെടിക്കെട്ട് ” സിനിമയുടെ ചിത്രീകരണത്തിനിടയിൽ നിലവിളക്കിലെ എണ്ണ വീണ് എൻ്റെ കൈകൾക്ക് പൊള്ളലേറ്റു. ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. കുറച്ചു ദിവസം വിശ്രമം വേണ്ടി വരും. ഭേദമായി തുടങ്ങിയാൽ ഉടനെ ഷൂട്ടിംഗ് പുനരാരംഭിക്കും. എല്ലാവരുടെയും പ്രാർത്ഥനയ്ക്കും സ്നേഹത്തിനും കരുതലിനും നന്ദി..എല്ലാവരോടും സ്നേഹം.