ബോളിവുഡിൽ നിന്ന് എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ബ്രഹ്മാസ്ത്ര’യുടെ ഒരു സ്പെഷ്യൽ വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ആലിയ ഭട്ടും രൺബീർ കപൂറും കേന്ദ്രകഥാപാത്രങ്ങൾ ആകുന്ന ഈ ഫാന്റസി ചിത്രം അയൻ മുഖർജി ആണ് സംവിധാനം ചെയ്തിരിക്കുന്നത്.
35 സെക്കൻഡ് ദൈർഘ്യമുള്ള സെപ്ഷ്യൽ വീഡിയോയിൽ പ്രധാന കഥാപാത്രങ്ങളെ ഒക്കെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നുണ്ട്. രൺബീർ, ആലിയ എന്നിവരെ കൂടാതെ അമിതാബ് ബച്ചൻ, നാഗാർജ്ജുന, മൗനി റോയ് എന്നിവരും വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിൽ 2022 സെപ്റ്റംബർ 9-ന് ചിത്രംതിയറ്ററുകളിൽ റിലീസ് ചെയ്യും. സ്റ്റാർ സ്റ്റുഡിയോസ്, ധർമ്മ പ്രൊഡക്ഷൻസ്, പ്രൈം ഫോക്കസ്, സ്റ്റാർലൈറ്റ് പിക്ചേഴ്സ് എന്നിവയുടെ സംയുക്ത നിർമ്മാണമാണ് ഈ ചിത്രം.
സൗത്ത് ഇന്ത്യൻ ഭാഷകളിൽ ചിത്രത്തിന്റെ വിതരണാവകാശംസ്വന്തമാക്കിയിരിക്കുന്നത് പ്രശസ്ത സംവിധായകൻ എസ് എസ് രാജമൗലി ആണ്. രാജമൗലി അവതരിപ്പിക്കുന്ന ചിത്രം എന്ന നിലയിലും ചിത്രം വലിയ ഹൈപ്പ് സൃഷ്ടിക്കുന്നുണ്ട്.