ബെംഗളൂരു: കോനപ്പന അഗ്രഹാരയിൽ ഇൻഫോസിസിന്റെ പ്രകൃതി സൗഹാർദ മെട്രോ സ്റ്റേഷന്റെ നിർമാണം പുരോഗമിക്കുന്നു. ആർ.വി റോഡ്-ബൊമ്മ സന്ദ പാതയിലാണ് ഇൻഫോസിസ് ഫൗണ്ടേഷന്റെ സാമ്പത്തിക സഹായത്തോടെ സ്റ്റേഷൻ നിർമിക്കുന്നത്.
ഇന്ത്യൻ ഗ്രീൻ ബിൽഡിങ് കൗൺസിലിന്റെ അംഗീകാരത്തോടെയുള്ള നിർമാണ സാമഗ്രികൾ ഉപയോഗിച്ചാണ് സ്റ്റേഷന്റെ മേൽക്കൂര ഉൾപ്പെടെ നിർമിക്കുന്നത.സൗരോർജ പ്ലാന്റ്, മാലിന്യ സംസ്കരണ പ്ലാന്റ് എന്നിവയും ഇതിന്റെ ഭാഗമായി നിർമിക്കും. 100 കോടിരൂപയാണ് സ്റ്റേഷൻ നിർമാണത്തിന് ഇൻഫോസിസ് ബിഎംആർസിക്ക് കൈമാറിയത്.
ഭര്‍ത്താവിന് വിവാഹേതര ബന്ധമെന്ന് സംശയം; ഗുണ്ടകളെ വാടകയ്ക്കെടുത്ത് ‘കാമുകി’യെ കൂട്ടബലാത്സംഗം ചെയ്യിച്ചു; ദൃശ്യം പകര്‍ത്തി; യുവതിയടക്കം ആറ് പേര് അറസ്റ്റില്‍
ഹൈദരാബാദ്: ഭര്‍ത്താവിന് വിവാഹേതര ബന്ധമുണ്ടെന്ന് സംശയിച്ച ഗുണ്ടകളെ വാടകയ്ക്കെടുത്ത് ‘കാമുകി’യെ കൂട്ടബലാത്സംഗം ചെയ്യിച്ച കേസില്‍ യുവതി അടക്കം ആറ് പേര് അറസ്റ്റില്‍.ഭര്‍ത്താവിന്റെ കാമുകിയെന്ന് സംശയിക്കുന്ന യുവതിയെ ബലാത്സംഗം ചെയ്യാനും അത് പൂര്‍ണ്ണമായും വീഡിയോയില്‍ പകര്‍ത്താനുമാണ് ഇവര്‍ ഗുണ്ടകളെ ഏര്‍പ്പാടാക്കിയത്.
യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ആക്രണം നടത്തിയത്. കൂട്ടബലാത്സംഗത്തിന്റെ ദൃശ്യങ്ങള്‍ ഇവര്‍ പകര്‍ത്തുകയും പുറംലോകമറിയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഇരയായ യുവതി പരാതി നല്‍കിയതോടെ മുഖ്യപ്രതി അടക്കം അറസ്റ്റ്ിലായി.വ്യാഴാഴ്ച (മെയ് 26) പടിഞ്ഞാറന്‍ ഹൈദരാബാദിലെ പ്രാന്തപ്രദേശമായ കൊണ്ടാപൂരിലെ ശ്രീരാംനഗര്‍ കോളനിയിലാണ് സംഭവം. ഭര്‍ത്താവുമായി അവിഹിതബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന സ്ത്രീയോട് പ്രതികാരം ചെയ്യാന്‍ മുഖ്യപ്രതി ഗായത്രി പദ്ധതിയിട്ടിരുന്നതായി പൊലീസ് പറഞ്ഞു.
യുപിഎസ്സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടെ ഗായത്രിയുടെ ഭര്‍ത്താവ് ശ്രീകാന്തും യുവതിയും സുഹൃത്തുക്കളായി. യുവതി ദമ്ബതികളുടെ വീട്ടില്‍ ഇടയ്ക്കിടെ സന്ദര്‍ശിക്കാറുണ്ടായിരുന്നു, കൂടാതെ 2021 ഒക്ടോബര്‍ മുതല്‍ 2022 ഫെബ്രുവരി വരെ അവിടെ താമസിച്ചു.എന്നാല്‍, ഭര്‍ത്താവും യുവതിയും തമ്മില്‍ അവിഹിതബന്ധമുണ്ടെന്ന് ഗായത്രി സംശയിച്ചു തുടങ്ങിയതോടെ കാര്യങ്ങള്‍ വഷളായി. ഗായത്രിയുടെ സ്വഭാവത്തില്‍ മാറ്റം വന്ന് തുടങ്ങിയതോടെ യുവതി വീട്ടില്‍ നിന്ന് മാറി. മെയ് 26 ന് ഗായത്രി തന്നെ വീട്ടിലേക്ക് ക്ഷണിച്ചുവെന്ന് യുവതി പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നു.
അവിടെ എത്തിയപ്പോള്‍ അഞ്ച് വാടക ഗുണ്ടകള്‍ അവളെ കൂട്ടബലാത്സംഗം ചെയ്തു.പുരുഷന്മാര് ഈ പ്രവൃത്തി ചിത്രീകരിക്കുകയും ചെയ്തു. എന്നാല്‍ യുവതിയെ വിട്ടയക്കുന്നതിന് മുമ്ബ്, പൊലീസിനെ സമീപിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പരാതിയില്‍ മുഖ്യപ്രതി ഗായത്രി ഉള്‍പ്പെടെ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.