Home Featured സിവിൽ സർവീസസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; ആദ്യ നാലു റാങ്കുകൾ വനിതകൾക്ക്; മലയാളികളിൽ 21ാം റാങ്കുകാരനും

സിവിൽ സർവീസസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; ആദ്യ നാലു റാങ്കുകൾ വനിതകൾക്ക്; മലയാളികളിൽ 21ാം റാങ്കുകാരനും

ന്യൂഡൽഹി: 2021-ലെ യുപിഎസ്‌സി സിവിൽ സർവീസസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ശ്രുതി ശർമയ്ക്കാണ് ഒന്നാം റാങ്ക്. ആദ്യ നാലു റാങ്കുകൾ വനിതകൾക്കാണ്. അങ്കിത അഗർവാൾ, ഗമിനി സിംഗ്ല എന്നിവർ രണ്ടും മൂന്നും റാങ്കുകൾ നേടി. ഐശ്വര്യ വർമയ്ക്കാണ് നാലാം റാങ്ക്.

ആദ്യ പത്തു റാങ്കുകളിൽ മലയാളികൾ സ്ഥാനം നേടിയില്ല. 21-ാം റാങ്ക് നേടിയ ദിലീപ് പി കൈനിക്കരയാണ് മലയാളികളിൽ ഒന്നാമതെത്തിയത്.ശ്രുതി രാജലക്ഷ്മി(25), വി അവിനാശ് (31), ജാസ്മിൻ (36), ടി സ്വാതിശ്രീ (42), സിഎസ് രമ്യ (46), അക്ഷയ് പിള്ള (51), അഖിൽ വി മേനോൻ (66), ചാരു (76) തുടങ്ങിയവരാണ് ആദ്യ നൂറ് റാങ്കുകളിൽ ഇടം പിടിച്ച മലയാളികൾ

.സിവിൽ സർവീസ് പരീക്ഷാ വിജയികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു. രാജ്യത്തിൻ്റെ വികസനത്തിൻ്റെ നിർണായക ഘട്ടത്തില്‍ പങ്കാളികളാകുന്ന യുവാക്കൾക്ക് അഭിനന്ദനങ്ങളെന്നായിരുന്നു  പ്രധാനമന്ത്രിയുടെ ആശംസ. വിജയിക്കാനാകാത്തവരുടെ  നിരാശ മനസ്സിലാകുന്നുണ്ട്, ഇവർക്ക് എത് മേഖലയിലും സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ച് രാജ്യത്തിന് അഭിമാനമായി മാറാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group