Home Featured സൂം ആപ്പിൽ പുതിയ സൈബർ അറ്റാക്ക് വന്നിട്ടുണ്ട്; ചാറ്റിലേക്ക് വരുന്ന മെസേജിൽ തൊടുക പോലും വേണ്ട, വൈറസ് കയറിക്കോളും; പരിഹാരമുണ്ട്

സൂം ആപ്പിൽ പുതിയ സൈബർ അറ്റാക്ക് വന്നിട്ടുണ്ട്; ചാറ്റിലേക്ക് വരുന്ന മെസേജിൽ തൊടുക പോലും വേണ്ട, വൈറസ് കയറിക്കോളും; പരിഹാരമുണ്ട്

ജോലി, പഠനം പോലുള്ള നിരവധിആവശ്യങ്ങളുമായി ബന്ധപ്പെട്ട് ദിവസവും പലവീഡിയോ കോളുകളിൽ പങ്കെടുക്കുന്നവരാണ് നാം. ഇതിനായി ഭൂരിഭാഗം പേരും ഉപയോഗിക്കുന്നത് ഗൂഗിൾ മീറ്റ്, സൂം പോലുള്ള ആപ്പുകളാണ്. ഇതിൽ തന്നെ പഠനത്തിനായി മാത്രമായിരിക്കും പലരും ഗൂഗിൾ മീറ്റ് ഉപയോഗിക്കുന്നത്.

ബാക്കിയെല്ലാ കാര്യങ്ങൾക്കും സൂം ആണ് ഉപയോഗിക്കുന്നത്. ഏകദേശം 300 ദശലക്ഷം ഉപയോക്താക്കളാണ് ആഗോള തലത്തിൽ സൂമിനുള്ളത്. എന്നാൽ സൂം ഉപയോക്താക്കൾക്ക് വലിയ ഭീഷണിയാണ് നിലനിൽക്കുന്നത്. സൂം ആപ്പിലൂടെ ഫോണിലേക്കും കമ്പ്യൂട്ടറിലേക്കുമൊക്കെ ഹാക്കർമാർക്ക് വൈറസിനെ കടത്തിവിടാൻ സാധിക്കുമെന്നതാണ് പുതിയ വാർത്ത.

ഒരു മെസേജ് മാത്രം ഉപയോഗിച്ചാണ് ഹാക്കർമാർ വൈറസിനെ ഉപയോക്താവിന്റെ ഡിവൈസിലേക്ക് കയറ്റിവിടുന്നത്. സാധാരണ ഇത്തരം സന്ദേശങ്ങളിൽ നാം ക്ലിക്ക് ചെയ്യുമ്ബോൾ മാത്രമേ വൈറസ് ആക്ടിവേറ്റ് ആവുകയുള്ളു. എന്നാൽ സൂമിന്റെ കാര്യത്തിൽ ഉപയോക്താവ് ഈ മെസേജിൽ യാതൊന്നും ചെയ്യേണ്ടതില്ല.

മെസേജ് ഉപകരണത്തിലേക്ക് വന്നാൽ മാത്രം മതിയാകും. അതിനാൽ ഇത് ഉയർത്തുന്ന ഭീഷണിയും വലുതാണ്. ഈ വാർത്ത സൂം അധികൃതർ അംഗീകരിച്ചിട്ടുമുണ്ട്. സൂമിന്റെ 5.10.0 ന് മുമ്ബുള്ള പതിപ്പുകളിലാണ് ഈ ഭീഷണി നിലനിൽക്കുന്നത്. വലിയ മീറ്റുംഗുകളിലേക്ക് കയറാനായി അനുമതി ചോദിക്കുന്ന ഒരു കൂട്ടം ഉപയോക്താക്കളുടെ കൂടെയാണ് ഹാക്കറും മീറ്റിംഗിലേക്ക് കയറുന്നത്.

പലപ്പോഴും ഇവരും മീറ്റിംഗിന്റെ ഭാഗമാണെന്ന്കരുതി ഹോസ്റ്റായ വ്യക്തി ഇവരെയും മീറ്റിംലേക്ക് പ്രവേശിക്കാൻ ആനുമതി നൽകും. ഹോസ്റ്റിന്റെ അനുമതിയോടെ മീറ്റിംഗിലേക്ക് കയറുന്ന ഹാക്കർ ചാറ്റ് ബോക്സിലേക്ക് എക്സ് എം പി പി പ്രോട്ടോക്കോൾ വഴി സാധാരണ പോലെ ഒരു സന്ദേശം അയക്കുന്നു.

ഈ സന്ദേശത്തിനുള്ളിലാണ് വൈറസിനെ ഒളിപ്പിച്ചിരിക്കുന്നത്. മെസേജിലെ കോഡിനുള്ളിലെ ഈ വൈറസിനെ ആരും ആക്ടിവേറ്റ് ചെയ്യേണ്ടതില്ല. അതിനാൽ വൈറസ് സ്വയം ഉപയോക്താക്കളുടെ ഉപകരണത്തിലേക്ക് കയറുകയും ആക്രമണം നടത്തുകയും ചെയ്യും.

നിരപരാധികളായ ഉപയോക്താക്കളെ ടാർഗെറ്റ് ചെയ്യുന്നതിനും ഇരയുടെ ഉപകരണത്തിൽ വൈറസ് കോഡുകൾ സ്ഥാപിക്കുന്നതിനുമായി പ്രത്യേക രീതിയിലാണ് ഈ സന്ദേശങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. ഈ വൈറസുകൾക്ക് ആൻഡ്രോയ്ഡ്, ഐ ഒ എസ്, വിൻഡോസ് എന്നീ ഒ എസുകളിൽ അനായാസമായി ആക്രമണം നടത്താൻ കഴിയും.

ഗൂഗിളിന്റെ പ്രൊജക്റ്റ് സീറോ ബഗ് ഹണ്ടറായ ഇവാൻ ഫ്രാട്രിക് ആണ് ഈ സുരക്ഷാ പഴുത് കണ്ടെത്തിയത്. പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്തുകൊണ്ട്മാത്രമേ ഈ വൈറസ് ഭീഷണിയെ നമുക്ക് ചെറുക്കാൻ സാധിക്കുകയുള്ളു. അതിനാൽ എല്ലാ ഉപയോക്താക്കളും സൂമിന്റെ വെർഷൻ 5.10.0 എന്ന പതിപ്പിലേക്കാണ് അപ്ഡേറ്റ് ചെയ്യണമെന്നാണ് കമ്ബനി ആവശ്യപ്പെടുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group