Home Featured നാല് ഇന്ത്യക്കാരടക്കം 22 പേരുമായി പറന്ന യാത്രാ വിമാനം കാണാതായി

നാല് ഇന്ത്യക്കാരടക്കം 22 പേരുമായി പറന്ന യാത്രാ വിമാനം കാണാതായി

കാഠ്മണ്ഡു∙ നേപ്പാളില്‍ 22 പേരുമായി പറന്ന വിമാനം കാണാതായി. ആഭ്യന്തര സർവീസുകൾ‌ നടത്തിയിരുന്ന താര എയറിന്റെ ചെറു വിമാനമാണു കാണാതായത്. വിമാനത്തിൽ 19 യാത്രക്കാരും മൂന്നു ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഇതിൽ നാലു പേർ ഇന്ത്യക്കാരാണ്. മൂന്നു പേർ ജപ്പാൻ പൗരന്മാരും ബാക്കി നേപ്പാൾ സ്വദേശികളുമാണ്.

മസ്താങ് ജില്ലയിലെ ജോംസോമിൽനിന്ന് വിമാനം ദൗലഗിരിയിലേക്കു പറന്നതോടെയാണു ബന്ധം നഷ്ടപ്പെട്ടതെന്ന് ചീഫ് ജില്ലാ ഓഫിസർ നേത്രാ പ്രസാദ് ശർമ ദേശീയ വാർത്താ ഏജൻസിയായ എഎൻഐയോടു പറഞ്ഞു. ഹെലികോപ്റ്ററുകൾ ഉപയോഗിച്ചു വിമാനത്തിനായി തിരച്ചിൽ തുടരുകയാണ്.

അതേസമയം, യാത്രക്കാരുടെ കുടുംബവുമായി ബന്ധപ്പെട്ടുവരികയാണെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. 009779851107021 എന്ന ഹോട്ട്ലൈൻ നമ്പർ പുറത്തിറക്കിനേപ്പാൾ നഗരമായ പൊഖാരയിൽനിന്ന് ജോംസോമിലേക്കു പോകുകയായിരുന്നു വിമാനം. ഞായറാഴ്ച രാവിലെ 9.55നാണ് വിമാനം പൊഖാരയിൽനിന്നു പുറപ്പെട്ടത്. താരാ എയറിന്റെ 9 എൻഎഇടി ഇരട്ട എൻജിൻ വിമാനമാണു കാണാതായത്.

You may also like

error: Content is protected !!
Join Our WhatsApp Group