Home Featured ‘മോദിയെയും നെഹ്റുവിനെയും താരതമ്യപ്പെടുത്താനാവില്ല’: കര്‍ണാടക മുഖ്യമന്ത്രി

‘മോദിയെയും നെഹ്റുവിനെയും താരതമ്യപ്പെടുത്താനാവില്ല’: കര്‍ണാടക മുഖ്യമന്ത്രി

ബംഗളൂരു: മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെയും നിലവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും താരതമ്യം ചെയ്യാന്‍ കഴിയില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. നെഹ്റുവിനെ അപേക്ഷിച്ച്‌ അതിര്‍ത്തി പ്രശ്‌നങ്ങളിലും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംബന്ധിച്ച കാര്യങ്ങളിലും ശക്തമായ നടപടിയെടുക്കുന്നത് നിലവിലെ പ്രധാനമന്ത്രിയാണെന്ന് കര്‍ണാടക മുഖ്യമന്ത്രി പറഞ്ഞു.

നെഹ്‌റുവിന്‍റെ ചരമ വാര്‍ഷിക അനുസ്മരണ ചടങ്ങില്‍ സംസാരിക്കവെ, പ്രധാനമന്ത്രി മോദിയെയും നെഹ്‌റുവിനെയും താരതമ്യം ചെയ്യാന്‍ കഴിയില്ലെന്ന് കര്‍ണാടകയിലെ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പറയുകയുണ്ടായി- “നെഹ്‌റു എവിടെ? മോദി എവിടെ? ഇത് ഭൂമിയെയും ആകാശത്തെയും താരതമ്യം ചെയ്യുന്നതുപോലെയാണ്. ഒരു താരതമ്യവുമില്ല. പഞ്ചവത്സര പദ്ധതികള്‍ പോലെയുള്ള നെഹ്‌റുവിന്റെ എല്ലാ നല്ല പദ്ധതികളും അദ്ദേഹം (മോദി) ഇല്ലാതാക്കി”- എന്നാണ് സിദ്ധരാമയ്യ പറഞ്ഞത്. ഈ അഭിപ്രായത്തിന് മറുപടിയായാണ്, നെഹ്‌റുവിനെ അപേക്ഷിച്ച്‌ ദേശീയ സുരക്ഷയിലും ഐക്യത്തിലും പ്രധാനമന്ത്രി മോദി ശക്തമായ നടപടികളെടുത്തുവെന്ന് ബസവരാജ് ബൊമ്മൈ പറഞ്ഞത്.

You may also like

error: Content is protected !!
Join Our WhatsApp Group