ഇന്‍സ്റ്റഗ്രാമിലെ (Instagram) റീല്‍സ്, സ്റ്റോറി പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി കമ്ബനി. ‘1 മിനിറ്റ് മ്യൂസിക്’ (1 Minute Music) എന്ന പുതിയ ഫീച്ചറാണ് കമ്ബനി അവതരിപ്പിച്ചിരിക്കുന്നത്.മ്യൂസിക് ട്രാക്കുകളുടെയും വീഡിയോകളുടെയും ശേഖരമാണ് ഇത്.
റീലുകളിലും സ്റ്റോറികളിലും ഉപയോഗിക്കുന്നതിനായി ഇന്‍സ്റ്റഗ്രാമില്‍ ഇവ ലഭ്യമാകും. ഇന്ത്യയിലുടനീളമുള്ള 200 കലാകാരന്മാരുടെ പാട്ടുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. പുതിയ ഫീച്ചര്‍ ഇന്‍സ്റ്റാഗ്രാമിലെ കണ്ടന്റുകളെ കൂടുതല്‍ രസകരമാക്കുകയും ഇന്‍സ്റ്റഗ്രാമില്‍ തങ്ങളുടെ സൃഷ്ടികള്‍ റിലീസ് ചെയ്യാന്‍ കലാകാരന്മാരെ പ്രചോദിപ്പിക്കുകയും ചെയ്യുമെന്നും കമ്ബനി പറഞ്ഞു.
“ഇന്ന് ഇന്‍സ്റ്റാഗ്രാമിലെ ട്രെന്‍ഡുകള്‍ക്കെല്ലാം സംഗീതം ഒരു ഉത്തേജകമാണ്. ആളുകള്‍ക്ക് പല തരത്തിലുള്ള സംഗീതത്തെയും വിവിധ കലാകാരന്മാരെയും കണ്ടെത്താനുള്ള വേദിയായി റീല്‍സ് മാറുകയാണ്”, ഫെയ്സ്ബുക്ക് ഇന്ത്യയുടെ കണ്ടന്റ് ആന്‍ഡ് കമ്യൂണിറ്റ് പാര്‍ട്നണര്‍ഷിപ്പ് ഡയറക്ടര്‍ പരസ് ശര്‍മ്മ (Paras Sharma) വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഇനി എല്ലാ സ്റ്റോറികളും കാണാനാകില്ല; പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി ഇന്‍സ്റ്റഗ്രാം”1 മിനിറ്റ് മ്യൂസിക് എന്ന പുതിയ ഫീച്ചര്‍ വഴി ഞങ്ങള്‍ ഇപ്പോള്‍ ആളുകളെ അവരുടെ റീലുകള്‍ കൂടുതല്‍ രസകരമാക്കാന്‍ സഹായിക്കുകയാണ്.
നിലവില്‍ ഉള്ളവരും വളര്‍ന്നുവരുന്നതുമായ കലാകാരന്മാര്‍ക്ക് അവരുടെ സംഗീതം പങ്കിടുന്നതിനും അവരുടെ സ്വന്തം വീഡിയോകള്‍ പങ്കിടുന്നതിനുമുള്ള ഒരു സ്ഥലമായി ഈ പ്ലാറ്റ്ഫോം പ്രവര്‍ത്തിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു”, പരസ് ശര്‍മ്മ കൂട്ടിച്ചേര്‍ത്തു. ആഗോള തലത്തില്‍ തന്നെ ഇന്‍സ്റ്റഗ്രാം റില്‍സിന് പ്രചാരമേറുകയാണെന്നും കമ്ബനി അറിയിച്ചു.
-മോട്ടറോള എഡ്ജ് 30 ഇന്ത്യയില്‍ വില്‍പ്പന ആരംഭിച്ചു; വിലയും ഓഫറുകളും അറിയാംറീല്‍സ് ഓഡിയോ ഗാലറിയില്‍ ഉപയോക്താക്കള്‍ക്ക് പുതിയ ഫീച്ചറായ ‘1 മിനിറ്റ് മ്യൂസിക്’ ലഭ്യമാകും.ഏറെ ജനപ്രിയമായ സോഷ്യല്‍ മീഡിയ ആപ്പ് ആണ് ഇന്‍സ്റ്റഗ്രാം (Instagram).
ആളുകള്‍ക്കിടയില്‍ പ്രത്യേകിച്ച് യുവജനങ്ങള്‍ക്കിടയില്‍ ഇതിനോടുള്ള പ്രിയം ഏറിവരികയാണ്. റീലുകളിലൂടെയും പോസ്റ്റുകളിലൂടെയും ഇന്‍സ്റ്റഗ്രാം സ്റ്റോറികളിലൂടെയും പ്രശസ്തരാകുന്നവര്‍ നിരവധിയുണ്ട്. ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സേഴ്സ് (Instagram Influencers) എന്ന പേരില്‍ ഉപയോക്താക്കള്‍ക്കിടയില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന ഒരു വിഭാഗം തന്നെയുണ്ട് ഈ പോപ്പുലര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍.
ചിലരൊക്കെ തങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം ഇന്‍സ്റ്റഗ്രാം സ്റ്റോറികളായി പങ്കിടാറുണ്ട്. ചിലര്‍ ഒരുപാട് സ്റ്റോറികള്‍ ഒന്നിനു പിറകേ ഒന്നൊന്നായും പങ്കിടാറുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ നിയന്ത്രണം കൊണ്ടുവരാന്‍ ഇന്‍സ്റ്റഗ്രാം ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതു സംബന്ധിച്ച പുതിയ ലേഔട്ട് കമ്ബനി ബ്രസീലില്‍ പരീക്ഷിച്ചു വരികയാണ്.
ഫോളോവേഴ്സിനെ ഒരു സമയം മൂന്ന് സ്റ്റോറികള്‍ മാത്രം കാണിക്കുകയും ബാക്കിയുള്ളവ മറയ്ക്കുകയും ചെയ്യുന്നതാണ് പുതിയ രീതി. ബാക്കിയുള്ളവ “Show All” എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ മാത്രമേ കാണാനാകൂ. ബ്രസീലിന് പുറമെ, മറ്റേതൊക്കെ രാജ്യങ്ങളിലാണ് ഈ രീതി നടപ്പിലാക്കുക എന്ന് വ്യക്തമായിട്ടില്ല.
ഇന്‍സ്റ്റാഗ്രാം പുതിയ ഈ ലേഔട്ട് മറ്റു രാജ്യങ്ങളിലേക്കു കൂടി വിപുലീകരിക്കുകയാണെങ്കില്‍ സ്റ്റോറികള്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്ക് മികച്ച മൂന്ന് ഓപ്ഷനുകള്‍ തിരഞ്ഞെടുക്കേണ്ടി വരും. ഇന്‍സ്റ്റഗ്രാമിലെ സ്‌പാം ഉള്ളടക്കം അവസാനിപ്പിക്കാനുള്ള ഏറ്റവും പുതിയ ശ്രമത്തിന്റെ ഭാഗമായാണ് ഈ നീക്കം.