ബംഗളുരു:ഇന്ത്യക്കകത്തും പുറത്തും വ്യാപിച്ചുകിടന്നിരുന്ന ടിപ് ടോപ് എന്ന വ്യാപാര ശൃംഗല യിലെ ജീവനക്കാർ ഒരുമിച്ചുകൂടി .15-5-2022 ഞായറാഴ്ച മാഹി ഉസ്സൻ മൊട്ടയിലെ ലോറൽ ഗാർഡനിലാണ് സംഗമം നടന്നത്.
ഒരു സ്ഥാപനത്തിൽ ജോലി ചെയ്ത സഹപ്രവർത്തകർ അരനൂറ്റാണ്ടുകൾക്ക് ശേഷം ഒത്തുചേരുന്നത് ലോകത്തിൽ തന്നെ ആദ്യ സംഭവമാണെന്ന് തോന്നുന്നു.
ടിപ് ടോപ്പിൻ്റെ സ്ഥാപകൻ മർഹൂo പി കെ അബുബക്കർ ഹാജിയെ സ്മരിച്ചു കൊണ്ട് വേദിയിലെത്തിയ എല്ലാവരും സംസാരിച്ചു.
ടിപ് ടോപ്പിൻ്റെ വളർച്ചയിൽ പങ്ക് വഹിച്ചിരുന്ന CK അബ്ദുറഹ്മാൻ സാഹബിനെ ആദരിക്കുകയും ചെയ്തു.
CK ഹാഷിം അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ CKഅബ്ദുറഹിമാൻ സാഹബ് ഉൽഘാടനം നിർവ്വഹിച്ചു.
MK അബ്ദുൽ അസീസ്, സ്വാഗത പ്രസംഗം നടത്തി – ഷറഫുദ്ദീൻPKമുഖ്യ പ്രഭാഷണം നടത്തി.
Cമമ്മു, അബ്ദുറഹ്മാൻ KK ,PKഅസീസ്, മായൻ വട്ടോളി CKC മുഹമ്മദ്, – സാദിക് ഉസ്മാൻ മുതലായവർ ആശംസാ പ്രസംഗം നടത്തി.പ്രേമരാജൻ മംഗളപത്രം സമർപ്പിച്ചു.
ടിപ് ടോപ് കുടുംബങ്ങളിലെ കുട്ടികളുടെ കലാപരിപാടികളും, സമ്മാനദാനങ്ങളും നടത്തി വൈകുന്നേരം ഏഴുമണിയോടെ പരിപാടി അവസാനിച്ചു.