തിരുവനന്തപുരം: വിദേശത്തു ജോലി തേടുന്നവര്‍ക്കുള്ള പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വിദേശകാര്യ മന്ത്രാലയത്തിനു കീഴിലുള്ള പാസ്പോര്ട്ട് ഓഫീസുകളില്‍ നിന്ന് ലഭിക്കാന്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കണം. സംസ്ഥാന പോലീസിന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അവകാശമില്ലെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണിത്.
നടപടിക്രമങ്ങള്‍ ഇങ്ങനെ:
1. ആദ്യം പാസ്പോര്ട്ട് സേവ പോര്‍ട്ടല്‍ https://https://www.passportindia.gov.in/AppOnlineProject/online/pccOnlineAppല്‍ രജിസ്റ്റര്‍ ചെയ്യണം.
2. ‘Apply for for Police Clearance Certificate ‘ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ഫോം പൂരിപ്പിച്ച ശേഷം സമര്‍പ്പിക്കുക.
3. തുടര്‍ന്ന് view saved submitted application എന്നതില്‍ pay and schedule appointment select ചെയ്യണം.
4. പണമടച്ചതിനു ശേഷം അപേക്ഷയുടെ രസീത് പ്രിന്റ് ചെയ്തു എടുക്കുക.
5. അതില്‍ അപേക്ഷയുടെ റഫറന്‍സ് നമ്ബര്‍ ഉണ്ടാകും. അപ്പോയ്‌മെന്‍റ് ലഭിച്ച തീയതിയില്‍ രേഖകളുടെ ഒറിജിനലും കോപ്പികളും സഹിതം പാസ്പോര്ട്ട് സേവാ കേന്ദ്രത്തില്‍ എത്തണം