Home Featured ബേബി ബർത്ത് സംവിധാനവുമായി ഇന്ത്യൻ റെയിൽവെ

ബേബി ബർത്ത് സംവിധാനവുമായി ഇന്ത്യൻ റെയിൽവെ

ന്യൂഡൽഹി: ട്രെയിൻ യാത്രക്കിടയിൽകൈക്കുഞ്ഞുങ്ങളെ സുരക്ഷിതമായി കിടത്താനുള്ള ബേബി ബർത്ത്സംവിധാനമൊരുക്കാൻ ഇന്ത്യൻ റെയിൽവേ.മാതൃദിനത്തിന്റെ ഭാഗമായി നോർത്തേൺ റെയിൽവേ സോണിലാണ് സംവിധാനം ആദ്യമായി ആരംഭിച്ചത്. ലോവർ ബർത്തിനൊപ്പം തന്നെ കുഞ്ഞ്വീഴാതിരിക്കാൻ ബെൽറ്റ് സംവിധാനത്തോടെയാണ്ബേബി ബർത്ത് സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്.

ഡൽഹി ഡിവിഷനിലെ തിരഞ്ഞെടുത്ത ട്രെയിനുകളിൽപരീക്ഷണാടിസ്ഥാനത്തിൽ ബേബി ബർത്ത്സംവിധാനം ഏർപ്പെടുത്തി. ലക്നൗ മെയിൽകോച്ചിലാണ് ഈ സംവിധാനം ആദ്യമായിആവിഷ്ക്കരിച്ചത്.അതേസമയം, ആവശ്യമില്ലെങ്കിൽ ഈ സീറ്റ് മടക്കി വെയ്ക്കാനും സാധിക്കും.

770 മില്ലി മീറ്റർ നീളവം 225മില്ലി മീറ്റർ വീതിയും 76.2 മില്ലി മീറ്റർ ഉയരവുമാണ് ബേബി ബർത്തിന്റെ അളവുകൾ. പരീക്ഷണം ജയിച്ചാൽ എല്ലാ ട്രെയിനുകളിലും ഈ സംവിധാനം ഏർപ്പെടുത്താനുള്ള ആലോചനയിലാണ് ഇന്ത്യൻ റെയിൽവേ.

You may also like

error: Content is protected !!
Join Our WhatsApp Group