ന്യൂഡല്‍ഹി: പുതിയ അധ്യയന വര്‍ഷത്തേക്കുള്ള (2022) മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പിജി പരീക്ഷ മാറ്റിവയ്ക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി തള്ളി.ഒരു കൂട്ടം ഡോക്ടര്‍മാരാണ് ഹര്‍ജി നല്‍കിയത്. ഐഎംഎയും സമാന ആവശ്യം കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യയ്ക്ക് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
21നു നിശ്ചയിച്ചിരിക്കുന്ന പരീക്ഷ 2021 വര്‍ഷത്തേക്കുള്ള കൗണ്‍സലിങ് തുടരുന്ന പശ്ചാത്തലത്തില്‍ മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്.എന്നാല്‍, ദേശീയ പരീക്ഷ എങ്ങനെ തങ്ങള്‍ക്കു മാറ്റിവയ്ക്കാന്‍ കഴിയുമെന്നു ഹര്‍ജി ഫയലില്‍ സ്വീകരിക്കവെ കോടതി ചോദിച്ചിരുന്നു.
ബെംഗളൂരു നഗരത്തിൽ അപകടങ്ങളിൽ മുന്നിൽ ബെള്ളാരി റോഡ്
ബെംഗളൂരു നഗരത്തിൽ അപകടങ്ങളിൽ മുന്നിൽ ബെള്ളാരി റോഡ്. കഴിഞ്ഞ 2 വർഷത്തിനിടെ ഇവിടെയുണ്ടായത് 405 അപകടങ്ങൾ, വിമാനത്താവളത്തിലേക്കുള്ള പ്രധാന പാതയിൽ ചിക്കജാലയ്ക്കും യെലഹങ്കയ്ക്കും ഇടയിൽ മാത്രം 395 അപകടങ്ങളുണ്ടായതാ യി ട്രാഫിക് പൊലീസിന്റെ കണക്കിൽ പറയുന്നു.
വാഹനങ്ങളുടെ അമിത വേഗതയാണ് 80 ശതമാനം അപകടങ്ങൾക്കിടയാക്കുന്ന ത്. യെലഹങ്ക മേൽപാലത്തിൽ രാത്രിയിലാണ് കൂടുതൽ അപകടങ്ങൾ, ബൈക്ക് വീലി ഉൾപ്പെടെയുള്ള അഭ്യാസ പ്രകടനങ്ങൾ നട ത്തി അപകടത്തിൽ പെടുന്നതും കുറവല്ല.