ബെംഗളുരു :യുവതിയെ കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം ഉപേക്ഷിക്കാൻ ബൈക്കിൽ കൊണ്ടു പോകുന്നതിനിടെ 2 പേർ പിടിയിൽ. ചന്നപട്ടണ സ്വദേശികളായ നാഗരാജ് (19), വിനോദ് (20) എന്നിവരാണു പിടിയിലായത്. ബെംഗളൂരു രാജരാജേശ്വരി നഗർ സ്വദേശിനി സൗമ്യ (21) ആണ് മരിച്ചത്.
പണത്തെ സംബന്ധിച്ചുള്ള വാക്കുതർക്കത്തിനിടെ നാഗരാജും വിനോദും ചേർന്നു യുവതിയെ കൊലപ്പെടുത്തുകയായിരു ന്നു. മൃതദേഹം ഉപേക്ഷിക്കാനായി ആളൊഴിഞ്ഞ സ്ഥലത്തേക്കു ബൈക്കിൽ 2 പേരുടെ ഇടയ്ക്ക് ഇരുത്തി കൊണ്ടുപോകുന്നതിനിടെ രാമനഗരയിലെ ഡപ്യൂട്ടി കമ്മിഷണർ ഓഫിസിന് സമീപത്ത് വച്ച് അപകടത്തിൽ പെട്ടു.
റോഡിലേക്ക് തെറിച്ചുവീണ 3 പേരെയും രാമനഗര ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോഴാണു സൗമ്യ 8 മണിക്കൂർ മുൻപ് മരിച്ചതായി കണ്ടെത്തിയത്