ബെംഗളൂരു: മഴ തുടരുന്നതിനിടെ നഗരത്തിലെ ഉയർന്ന താപനില 10 വർഷത്തിനിടെ മേയ് മാസത്തിൽ രേഖപ്പെടുത്തിയതിൽ ഏറ്റവും കുറവ്. 22 ഡിഗ്രി സെൽഷ്യസായിരുന്നു ഇന്നലത്തെ കുറഞ്ഞ താപനില. മേയ് ആദ്യവാരം താപനില 34 ഡിഗ്രി സെൽഷ്യസായി ഉയർന്നിരുന്നു. 12 ഡിഗ്രിയാണ് ഒറ്റയടിക്കു താപനില കുറഞ്ഞത്.അസനിചുഴലിക്കാറ്റിനെ തുടർന്നു നഗരത്തിൽ ഒരാഴ്ചയായി മഴ തുടരുകയാണ്.
കാലാവസ്ഥ നിരീക്ഷണകേന്ദ്രം ബെംഗളൂരു മേഖല കേന്ദ്രത്തിന്റെ റെക്കോർഡ് പ്രകാരം 1945ൽ മേയ് 6ന് താപനില 16.7 ഡിഗ്രി സെൽഷ്യസായി താഴ്ന്നിരുന്നു. 1931 മേയ് 22ന് രേഖപ്പെടുത്തിയ 38,9 ഡിഗ്രി സെൽഷ്യസാണ് നഗരത്തിലെ കൂടിയ താപനില.• കനത്ത മഴയിൽ കോഹള്ളിയിലെ 400 വർഷം പഴക്കമുള്ള ശാഖകൾ ഒടിഞ്ഞു. ദൊഡആലദ മരം എന്നറിയപ്പെടുന്ന പേരാലിന്റെ ഒരു ഭാഗത്തെ വേരുകൾ ഉൾപ്പെടെയാണ് താഴേക്ക് പതിച്ചത്.
3 ഏക്കറിലായി 12000 ചതുരശ്ര അടി വിസ്തീർണത്തിലും 90 അടി ഉയരത്തിലുമായി വിരിഞ്ഞു നിൽക്കുന്ന ആൽമരം ഹോർട്ടി കൾചർ കോർപറേഷനാണു സംരക്ഷിക്കുന്നത്. രാജ്യത്തെ നിലവിലുള്ള ആൽമരങ്ങളിൽ പഴക്കത്തിൽ 4-0. സ്ഥാനമാണു കേത്തോഹള്ളിയിലെ പേരാലിന്.