സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ നിലവാരം എങ്ങനെ ഉയര്‍ത്താം എന്നത് ചര്‍ച്ച ചെയ്യാന്‍ അധ്യാപകരുടെ യോഗം വിളിച്ച് പഞ്ചാബ് മുഖ്യമന്ത്രി. യോഗം കഴിഞ്ഞതിന് പിന്നാലെ ഭക്ഷണത്തിന് അടികൂടി അധ്യാപകര്‍. വീഡിയോ വളരെ പെട്ടെന്നാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയത്. പഞ്ചാബിലെ ഒരു റിസോര്‍ട്ടിലാണ് സ്കൂളുകളിലെ പ്രധാനാധ്യാപകരും അധ്യാപകരും പങ്കെടുക്കുന്ന യോഗം ചേര്‍ന്നത്.
ഉച്ചഭക്ഷണത്തിനുള്ള സമയത്ത് പ്ലേറ്റ് കൈവശപ്പെടുത്താനാണ് അധ്യാപകര്‍ തല്ലുകൂടിയത്. ഒടുവില്‍ ഹോട്ടല്‍ ജീവനക്കാര്‍ എത്തി പ്ലേറ്റ് മറ്റൊരു വശത്തേക്ക് മാറ്റി ഓരോര്‍ത്തര്‍ക്കും വിതരണം ചെയ്യുകയായിരുന്നു. സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ത്തുന്നതിന് ഇവരില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാനായിരുന്നു മുഖ്യമന്ത്രി ഭഗവന്ത് മാന്‍ യോഗം വിളിച്ചത്. വിഡിയോ കാണാം.