Home Featured ഒന്നുങ്കിൽ ഒരു വർഷത്തിനുള്ളിൽ പേരക്കുട്ടി, അല്ലെങ്കിൽ അഞ്ച് കോടി രൂപ നഷ്ടപരിഹാരം; മകനും മരുമകൾക്കുമെതിരെ കോടതികയറി ദമ്ബതികൾ

ഒന്നുങ്കിൽ ഒരു വർഷത്തിനുള്ളിൽ പേരക്കുട്ടി, അല്ലെങ്കിൽ അഞ്ച് കോടി രൂപ നഷ്ടപരിഹാരം; മകനും മരുമകൾക്കുമെതിരെ കോടതികയറി ദമ്ബതികൾ

ഹരിദ്വാർ: തങ്ങൾക്ക് ഒരു പേരക്കുട്ടിയെ നൽകണം അല്ലാത്തപക്ഷം അഞ്ച് കോടി രൂപ നഷ്ടപരിഹാരം വേണമെന്ന ആവശ്യവുമായി മകനും മരുമകൾക്കുമെതിരെ കോടതിയെ സമീപിച്ച് ദമ്ബതികൾ.ഉത്തരാഖണ്ഡിലാണ് സംഭവം. ഹരിദ്വാറിൽ നിന്നുള്ള ദമ്ബതികളാണ് വിചിത്രമായ ആവശ്യവുമായി കോടതിയിൽ എത്തിയത്.

മകന്റെ പഠനത്തിനായി സമ്ബാദ്യമെല്ലാം ചെലവഴിച്ചു. മകനെ അമേരിക്കയിൽ വിട്ട് പഠിപ്പിച്ചു. വീട് വയ്ക്കുന്നതിനായി ലോൺ എടുക്കേണ്ടി വന്നു. അതിനാലിപ്പോൾ സാമ്ബത്തികമായി തകർച്ചയിലാണെന്നുമാണ് ദമ്ബതികൾ വാദിക്കുന്നത്. ഇക്കാരണത്താൽ ഒന്നുങ്കിൽ ഒരു വർഷത്തിനുള്ളിൽ തങ്ങൾക്ക് ഒരു പേരക്കുഞ്ഞിനെ നൽകണം അല്ലെങ്കിൽ മകനും മരുമകളും രണ്ടര കോടി രൂപ വീതംനൽകണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.

2016ലാണ് മകനും മരുമകളും വിവാഹിതരായത്. ഞങ്ങൾക്ക് കുട്ടി ആണായാലും പെണ്ണായാലും പ്രശ്നമില്ല. പക്ഷേ ഒരു പേരക്കുട്ടിയെ നൽകിയേ മതിയാവൂ എന്നാണ് പിതാവ് എസ് ആർ പ്രസാദ് പറയുന്നത്.

ആധുനിക സമൂഹത്തിന്റെ ജീവിതമാണ് ഈ കേസിലൂടെ വ്യക്തമാവുന്നതെന്ന് ദമ്ബതികളുടെ അഭിഭാഷകനായ എ കെ ശ്രീവാസ്തവ പറഞ്ഞു. നമ്മൾ മക്കൾക്ക് വേണ്ടി സമ്ബാദ്യമെല്ലാം ചെലവഴിക്കുന്നു. നല്ല സ്ഥാപനങ്ങളിൽ ജോലി നോക്കുന്നതിനായി പ്രാപ്തരാക്കുന്നു. മാതാപിതാക്കൾക്ക് സാമ്ബത്തിക സംരക്ഷണം നൽകുന്നതിനായി കടപ്പെട്ടവരാണ് മക്കളെന്നും ശ്രീവാസ്തവ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group