Home Featured തൃശൂരില്‍ കനത്ത മഴ : പൂരം വെടിക്കെട്ട് വീണ്ടും മാറ്റി

തൃശൂരില്‍ കനത്ത മഴ : പൂരം വെടിക്കെട്ട് വീണ്ടും മാറ്റി

തൃശൂര്‍ : തൃശൂരില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പൂരത്തിന്റെ ഭാഗമായുള്ള വെടിക്കെട്ട് വീണ്ടും മാറ്റി വെച്ചു. ഇന്ന് പുലര്‍ച്ചെ നടത്തേണ്ടിയിരുന്ന വെടിക്കെട്ട് മഴ മൂലമാണ് വൈകിട്ടത്തേക്ക് മാറ്റിയത്. എന്നാല്‍ മഴ വീണ്ടുമെത്തിയതോടെ വൈകിട്ടത്തെ വെടിക്കെട്ടും മാറ്റുകയായിരുന്നു.

ഞായറാഴ്ച വൈകിട്ട് വെടിക്കെട്ട് നടത്താനാകുമോയെന്നാണ് ഇപ്പോള്‍ പരിശോധിക്കുന്നത്. കാലാവസ്ഥ അനുകൂലമായ ശേഷം ഇക്കാര്യത്തില്‍ ദേവസ്വം അധികൃതര്‍ തീരുമാനമെടുക്കും.

ചൊവ്വാഴ്ച കുടമാറ്റം നടക്കുമ്പോള്‍ നഗരത്തില്‍ നേരിയ മഴ ഉണ്ടായിരുന്നെങ്കിലും വൈകിട്ടോടെ മഴ കനത്തു. മഴയ്ക്ക് ശമനമുണ്ടാകുന്നില്ലെന്ന് കണ്ടതോടെ വെടിക്കെട്ട് നീളുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group