കർണാടക സെക്കൻഡറി എജ്യുക്കേഷൻ എക്സാമിനേഷൻ ബോർഡ്, (KSEEB) എസ്എസ്എൽസി ഫലം 2022 ഉടൻ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു.കർണാടക എസ്എ സ്എൽസി ഫലം 2022 ഈ ആഴ്ച്ച പുറത്തുവിടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. പ്രഖ്യാപിച്ചു കഴിഞ്ഞാൽ, ഫലം ഔദ്യോഗിക വെബ്സൈറ്റായ karresults.nic.in, sslc.karnataka.gov.in എന്നിവയിൽ ലഭ്യമാകും.
എന്നാൽ, കൃത്യമായ തീയതി പ്രഖ്യാപിച്ചിട്ടില്ല. എസ്എസ്എൽസി ഫലം 2022 മെയ് രണ്ടാം വാരത്തിൽ പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് അറിയിച്ചിരുന്നു. KSEEB-യുടെ ഔദ്യോഗിക വെബ്സൈറ്റ് kseeb.kar.nic.in-ൽ നിന്ന് മാറ്റിയത് വിദ്യാർത്ഥികളും രക്ഷിതാക്കളും ദയവായി ശ്രദ്ധിക്കുക. പുതിയ വെബ്സൈറ്റ് ലിങ്ക് റഫറൻസിനായി മുകളിൽ നൽകിയിരിക്കുന്നു.