Home Featured ബസ്സ്‌ ക്ഷാമം, ബിഎംടി സി ഉൾപ്പെടെയുള്ള കോർപറേഷനുകൾ ബസ്സ് വിട്ട് നൽകണം

ബസ്സ്‌ ക്ഷാമം, ബിഎംടി സി ഉൾപ്പെടെയുള്ള കോർപറേഷനുകൾ ബസ്സ് വിട്ട് നൽകണം

ബെംഗളുരു • ബസ് ക്ഷാമത്തെ തുടർന്ന് ബിഎംടിസി ഉൾപ്പെടെയുള്ള കോർപറേഷനുകളിൽ നിന്ന് ബസ് വിട്ടുനൽകാൻ ആവശ്യപ്പെട്ട് നോർത്ത് വെസ്റ്റേൺ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (എൻഡകെ ആർടിസി).

ഹുബ്ബള്ളി – ധാർവാഡ് സിറ്റി സർവീസിന് പോലും ആവശ്യത്തിന് ബസുകളില്ലാതെ വലയുകയാണ്.2020-21 വർഷത്തിൽ 5,000 ബസുകളാണ് എൻഡകെ ആർടിസിക്കുള്ളത്.ഇതിൽ കാലപ്പഴക്കത്തെ തുടർന്ന് 205 ബസുകൾ കഴിഞ്ഞ വർഷം പൊളിച്ചുവിറ്റിരുന്നു. 75 ബസുകൾ അറ്റകുറ്റപ്പണി നടത്താൻ കഴിയാത്ത തരത്തിൽ തകരാറിലായിട്ടുണ്ട്.

ബിഎംടിസി സർവീസ് നടത്താതെ വിവിധ ഡിപ്പോകളിൽ പിടി ച്ചിട്ടിരിക്കുന്ന ബസുകൾ കൈമാറാനാണ് കത്തിൽ ആവശ്യപ്പെട്ടിഇരിക്കുന്നത്.

ഇനി ജോലിക്കിടയിലും ഉറങ്ങാം :ജീവനക്കാർക്ക് ഉറങ്ങാൻ സൗകര്യമൊരുക്കി ബംഗളുരുവിലെ സ്റ്റാർട്ട്‌ അപ് കമ്പനി

ബെംഗളൂരു: ഉറക്കത്തെ അടി സ്ഥാനമാക്കി കഴിഞ്ഞ 6 വർഷമായി ബിസിനസ് നടത്തുന്ന വെയ്ഫിറ്റ് സൊല്യൂഷൻസ് എന്ന സ്റ്റാർട്ടപ്പ് സ്വന്തം ജീവനക്കാരോടു നീതി പുലർത്തിയിരിക്കുന്നു. ജോലിക്കിടെ അര മണികൂർ മയങ്ങാൻ സമയം അനുവദിച്ചു കൊണ്ടാണിത്, കിടക്കകളും തലയണകളും സോഫകളും പുതപ്പുകളും മറ്റും നിർമിക്കുന്ന കമ്പനിയാണ് വെയ്ക്ഫിറ്റ്

ഉച്ചയ്ക്ക് 2-2 30 വരെ സമയം അനുവദിച്ചുകൊണ്ട് കമ്പനി സഹസ്ഥാപകനായ ചൈതന്യ രാമലി ഗൌഡ ജീവനക്കാർക്ക് ഔദ്യോഗികമായി മെയിലും കൈമാറിയിട്ടുണ്ട്.ജോലിക്കിടെ 25 മിനിറ്റ് ചെറു മയക്കത്തിന് 33% ജോലി മെച്ച പ്പെടുത്താനുള്ള കഴിവുണ്ടെന്ന ഹാർവഡ് സർവകലാശാല പാന വും അദ്ദേഹം ഇതോടൊപ്പം പങ്കുവെച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group