Home Featured പുതിയ സ്വിഫ്റ്റ് ബസ്സുകളെത്തി ; ഇനി KSRTC യിൽ സുഖയാത്ര

പുതിയ സ്വിഫ്റ്റ് ബസ്സുകളെത്തി ; ഇനി KSRTC യിൽ സുഖയാത്ര

ബെംഗളൂരു • കേരള ആർടിസിയുടെ ഓടിത്തളർന്ന ഡീലക്സ് ബസുകൾക്കു പകരം സ്വിഫ്റ്റ് നോൺ എസി ബസുകളെത്തി. തലശ്ശേരി, നിലമ്പൂർ, പാലക്കാട് റൂട്ടുകളിലാണു പുതിയ ബസുകളെത്തിയത്. 7 വർഷത്തിലധികം പഴക്കമുള്ള ബസുകൾക്കു പകരമാണ് ബിഎ സ്-6 ശ്രേണിയിൽപെട്ട സെമി സ്ലീപ്പർ സീറ്റുകൾ, സിസിടിവി സൗകര്യങ്ങൾ എന്നിവയുള്ള ബസുകളെത്തിയത്. കഴിഞ്ഞ മാസം ബെംഗളൂരുവിൽ നിന്ന് 7 സ്വിഫ്റ്റ് എസി സർവീസുകൾ ആരംഭിച്ചിരുന്നു.

കൂടുതൽ നോൺ എസി ബസുകൾ ഒരു മാസത്തിനുള്ളിൽ എത്തും. സംസ്ഥാനാന്തര റൂട്ടുകളിലെ സർവീസ് നടത്തുന്ന ബസുകൾക്ക് 5 വർഷമാണ് കാലാവധിയെങ്കിലും പുതിയ ബസു കൾ എത്താൻ വൈകിയതിനെ തുടർന്ന് ഇത് 7 വർഷമാക്കി മോട്ടർ വാഹനവകുപ്പ് നീട്ടി നൽകുകയായിരുന്നു. യാത്രയ്ക്കിടയിൽ ബസുകൾ പതിവായി തകരാറിലാകുന്നതും പകരം ബസ് ഏർപ്പെടുത്താൻ വൈകുന്നതും കേരള ആർടിസി യുടെ വരുമാനത്തെയും ബാധിച്ചിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group