Home Featured ജൂൺ മുതൽ കണ്ണൂർ – ബാംഗ്ലൂർ എക്സ്പ്രസ് നേരത്തേയെത്തും

ജൂൺ മുതൽ കണ്ണൂർ – ബാംഗ്ലൂർ എക്സ്പ്രസ് നേരത്തേയെത്തും

ബെംഗളൂരു ഹാസൻ-ശാവണബെല ഗോള റെയിൽ പാത നവീകരണം പൂർത്തിയാകുന്നതോടെ ജൂൺ ഒന്നു മുതൽ കെഎസ്ആർ-കണ്ണൂർ എക്സ്പ്രസ് (16512) 20 മിനിറ്റ് നേരത്തേയെത്തും. യശ്വന്ത്പുരയിൽ രാവിലെ 6.04നും കെഎസ്ആർ സ്റ്റേഷനിൽ 6,30നും ട്രെയിൻ എത്തും. തിരിച്ച് കെഎസ്ആറിൽ നിന്ന് രാത്രി 9.35ന് പുറപ്പെട്ട് 9.47ന് യശ്വന്ത്പുരയിലെത്തും.

ടണലിലെ വളവില്‍ ഗര്‍ത്തം; റോഡ് ഇടിഞ്ഞെന്ന് കരുതി ഡ്രൈവര്‍, പക്ഷേ കബളിപ്പിച്ചത് ഒപ്റ്റിക്കല്‍ ഇല്യൂ

ഒരു ടണലിലൂടെ വാഹനങ്ങള്‍ കടന്നു പോകുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ഡ്രൈവര്‍മാരെ ഭീതിയിലാഴ്‌ത്തിയ ഒരു ടണലാണ് ദൃശ്യങ്ങളിലുള്ളത്.

ടണലിലെ വളവിന് സമീപം റോഡ് പകുതി ഇടിഞ്ഞുപോയതായാണ് ഡ്രൈവര്‍ക്ക് തോന്നുക. ഇതോട് അല്‍പം പരിഭ്രാന്തിയിലാണ് ഡ്രൈവര്‍ വളവിലൂടെ വാഹനം കൊണ്ടുപോകുന്നത്. എന്നാല്‍ ഇല്ലാത്ത ഗര്‍ത്തം ഉണ്ടെന്ന് തോന്നി ഡ്രൈവര്‍മാര്‍ക്കുള്ളില്‍ ആശങ്ക സൃഷ്ടിടിക്കാന്‍ കാരണം ഒപ്റ്റിക്കല്‍ ഇല്യൂഷനായിരുന്നു.

തങ്ങളെ വിഡ്ഢികളാക്കിയ ടണലിലെ വളവിലൂടെയുള്ള യാത്ര ഒരു ഡ്രൈവര്‍ ഫോണില്‍ പകര്‍ത്തിയതോടെയാണ് ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ഇടംപിടിച്ചത്. അകലെ നിന്നും നോക്കുമ്ബോള്‍ ടണലിലെ വളവില്‍ റോഡ് ഇടിഞ്ഞ് കിടക്കുകയാണെന്ന് തോന്നിയ സ്ഥലത്ത് കാറുമായി അദ്ദേഹം എത്തി. അവിടെ കുഴിയുമില്ല, ഗര്‍ത്തവുമില്ല, റോഡിന് ഇടിവുമില്ലെന്ന് ഡ്രൈവര്‍ തിരിച്ചറിഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group