Home Featured കർണാടക:ബസവേശ്വരന്റെ സന്ദേശങ്ങൾ രാജ്യത്തിന് എന്നും പ്രചോദനം

കർണാടക:ബസവേശ്വരന്റെ സന്ദേശങ്ങൾ രാജ്യത്തിന് എന്നും പ്രചോദനം

ബെംഗളൂരു: മഹാനായ ദാർശനികനും സാമൂഹിക പരിഷ്കർത്താവുമായ ബസവേശ്വരന്റെ സന്ദേശങ്ങൾ രാജ്യത്തിന് എന്നും പ്രചോദനം നൽകുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പറഞ്ഞു. ദരിദ്രരെയും ദുർബലരെയും സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാൻ അദ്ദേഹം നൽകിയ സംഭാവനകൾ എക്കാലവും ആദരിക്കപ്പെടും. ലിംഗായത്ത് പരമാചാര്യനും നവോത്ഥാന നായകനുമായ ബസവേശ്വരന്റെ 891-ാം ജയന്തി ആചരണം ബെംഗളൂരുവിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബസവ സമിതി സംഘടിപ്പിച്ച പരിപാടിയിൽ ദേശീയ പ്രസിഡന്റ് അരവിന്ദ് ജെട്ടി അധ്യക്ഷത വഹിച്ചു.മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, കേന്ദ്ര മന്ത്രിമാരായ പ്രഹ്ലാദ് ജോഷി, ഭഗവന്ത് ഖൂബ, ബിജെപി സംസ്ഥാന പ്രസിഡന്റ് നളിൻ കുമാർ കട്ടിൽ, മന്ത്രിമാർ തുടങ്ങിയവ സന്നിഹിതരായിരുന്നു. അഖില കേരള വീരശൈവ മഹാസഭയുടെയും ബസവ സമിതിയുടെയും നേതൃത്വ ത്തിൽ കേരളത്തിലും വ്യാപകമായി ജയന്തി ആചരിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group