Home Featured McDonald’s meal :ബാത്റൂം ഭിത്തി പൊളിച്ചപ്പോൾ അമ്ബരന്നു; കണ്ടത് 60 വർഷം പഴക്കമുള്ള മക്ഡൊണാൾഡ് മീൽ

McDonald’s meal :ബാത്റൂം ഭിത്തി പൊളിച്ചപ്പോൾ അമ്ബരന്നു; കണ്ടത് 60 വർഷം പഴക്കമുള്ള മക്ഡൊണാൾഡ് മീൽ

വീട്ടിലെ കുളിമുറി നവീകരണത്തിനിടെ 60 കൊല്ലം പഴക്കമുള്ള മക്ഡൊണാൾഡ് മീൽ (McDonald’s Meal ) ലഭിച്ചതായി റിപ്പോർട്ട്.യുഎസിലെ ഇല്ലിനോയിസിലെ സംഭവം. വീട്ടിലെ കുളിമുറി നവീകരിക്കുന്നതിനിടെ പകുതി കഴിഞ്ഞഫ്രെഞ്ച് ഫ്രൈസിന്റെ പാക്കറ്റ് കണ്ടെടുക്കുകയായിരുന്നുവെന്ന് റോബ് പറഞ്ഞു.

ഭക്ഷണത്തിന്റെ മണം തന്നെ ആശ്ചര്യപ്പെടുത്തിയെന്നും റോബ് റെഡ്ഡിറ്റിൽ കുറിച്ചു.മക്ഡൊണാൾഡിന്റെ പഴയ കടലാസിൽ പൊതിഞ്ഞ നിലയിലായിരുന്നു ഭക്ഷണം ഉണ്ടായിരുന്നതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

1955 മുതൽ 1961 വരെ മക്ഡൊണാൾഡ് ഉപയോഗിച്ച പാക്കേജിംഗായി ബിസിനസ്ഇൻസൈഡർ 2016ൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽഈ കവർ ഉൾപ്പെടുത്തിയിരുന്നു. തന്റെ വീട് പണിത 1959 മുതൽ ഭക്ഷണം അവിടെഉണ്ടെന്ന് തനിക്ക് നല്ല ഉറപ്പുണ്ടെന്ന് റോബ് പറഞ്ഞു.

“ഫ്രൈസ് ഇപ്പോഴും ക്രിസ്പി” ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രിസ്റ്റൽ ലൈക്കിലെ യഥാർഥ മക്ഡൊണാൾഡിന് സമീപത്താണ് തങ്ങളുടെകുടുംബം ജീവിച്ചിരുന്നതെന്നും റോബ് വ്യക്തമാക്കി. എന്റെ വീട്ടിലെ മതിലുകൾക്കുള്ളിലും പരിശോധന നടത്തേണ്ടതുണ്ടെന്ന് ഒരാൾ കമന്റ് ചെയ്തു.

You may also like

error: Content is protected !!
Join Our WhatsApp Group