Home Featured ബെംഗളൂരുവിൽ കാർ തടഞ്ഞ് നിർത്തി പണം കവർന്ന് കേസ്; പത്ത് മലയാളികൾ അറസ്റ്റിൽ

ബെംഗളൂരുവിൽ കാർ തടഞ്ഞ് നിർത്തി പണം കവർന്ന് കേസ്; പത്ത് മലയാളികൾ അറസ്റ്റിൽ

ബെംഗളൂരുവിൽ :കാർ തടഞ്ഞ് നിർത്തി പണം കവർന്ന് കേസിൽ പത്ത് മലയാളികൾ അറസ്റ്റിൽ. സ്വകാര്യ ധനകാര്യ സ്ഥാനപത്തിന്റെ കാർ തടഞ്ഞ് ഒരു കോടി രൂപയോളം ആണ് സംഘം കവർന്നത്. ഗുണ്ടാനേതാവ് കോടാലി ശ്രീധരന്റെസംഘത്തിൽപ്പെട്ടവരാണ് പിടിയിലായതെന്ന് ബെംഗളൂരു റൂറൽ പൊലീസ് സൂപ്രണ്ട് കെ വംശി കൃഷ്ണ പറഞ്ഞു.

തൃശൂർ സ്വദേശികളായ പികെ.രാജീവ്,വിഷ്ണുലാൽ, ടിസി.സനൽ, എറണാകുളം സ്വദേശിയായ അഖിൽ, നിലമ്പൂർ സ്വദേശികളായ ജസിൻ ഫാരിസ്, സനഫ്, സമീർ, സൈനുലാബ്ദീൻ, എപി ഷെഫീഖ്, റംഷീദ് മുസ്താഫ് എന്നിവരെയാണ് പിടിയിലായത്.

മാദനായകപ്പള്ളി പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 10 ലക്ഷത്തോളം രൂപയും, ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. മാർച്ച് 11 നാണ് സംഘം മാദനായകപ്പള്ളി പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 10 ലക്ഷത്തോളം രൂപയും, ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

ഹുബ്ബള്ളിയിലെ ബ്രാഞ്ചുകളിൽ നിന്നുള്ള പണവുമായി നാഗർകോവിലിലേക്ക് പോവുകയായിരുന്നു സ്ഥാപനത്തിന്റെ കാർ. കാർ തടഞ്ഞ സംഘം ജീവനക്കാരെ ആക്രമിച്ച് പണം തട്ടുകയായിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്.

കവർച്ച ചെയ്തതിലെ ബാക്കി പണം കോടാലി ശ്രീധരന്റെ കൈവശം ഉണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇയാളെ പിടികൂടാനായി തിരിച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group