ബെംഗളുരു • ഒക്ടോബറിൽ പൂർത്തിയാകുമെന്നു പ്രതീക്ഷിക്കുന്ന ബെംഗളൂരു- മൈസൂരു 117 കിലോമീറ്റർ ദേശീയപാത വികസനത്തിന്റെ ഭാഗമായി ഒരു ഹെലിപാഡും 4 വിശ്രമസങ്കേതങ്ങളും ഒരുക്കുന്നു. വിഐപികളുടെ യാത്രയ്ക്കും അടിയന്തര സാഹചര്യങ്ങളെ നേരിടാനുമുള്ള ഹെലിപാഡ് ഉൾപ്പെടെ 1,201 കോടി രൂപയുടെ അനുബഡ നിർമാണങ്ങളാണ് പുതുതായി ആവിഷ്കരിച്ചത്.
ഇതോടെ പദ്ധതിച്ചെലവ് 9,551 കോടിയായി ഉയർന്നു.25 ഏക്കർ വീതം സ്ഥലമേറ്റെടുത്ത് പെട്രോൾ ബങ്ക്, ശുചിമുറികൾ, ഉല്ലാസകേന്ദ്രങ്ങൾ തുട ങ്ങിയ ഉൾപ്പെടുന്ന 4 വിശ്രമസ്ങ്കേതങ്ങളാണ്ഓടിക്കുന്നത്.10 വരി പാതിയിൽ 16 എൻൻട്രി എക്സിറ്റ് പോയിന്റുകളുണ്ടാകും.
പദ്ധതി യാഥാർഥ്യമാകുന്നതോടെ ബെംഗളുരുവിന്റെ പ്രാന്ത പ്രദേശമായ കെങ്കേരി മുതൽ മൈസൂരു വരെയു 3 മണിക്കൂർ യാത്രാ സമയം 75 മിനിറ്റായി ചുരു ങ്ങുമെന്ന പ്രത്യേകതയുമുണ്ട്.8 കിലോമീറ്റർ മേൽപാത, 9 വലിയ പാലങ്ങൾ, 42 പാലങ്ങൾ, 5 ബൈപാസുകൾ എന്നിവയും പാതയുടെ ഭാഗമാണ്.