Home Featured ഉച്ചഭാഷിണി നിയന്ത്രണം സർക്കാർ സൗഹൃദപരമായി നടപ്പാക്കും; മുഖ്യമന്ത്രി

ഉച്ചഭാഷിണി നിയന്ത്രണം സർക്കാർ സൗഹൃദപരമായി നടപ്പാക്കും; മുഖ്യമന്ത്രി

ബെംഗളുരു • മസ്ജിദുകളിലെ ബാങ്കുവിളി ഉൾപ്പെടെ ആരാധനാലയങ്ങളിൽ ഉച്ചഭാഷിണി നിയന്ത്രിക്കുന്നതു സംബന്ധിച്ചുള്ള കോടതി ഉത്തരവുകൾ സർക്കാർ സൗഹൃദപരമായി നടപ്പാക്കുമെന്നും എല്ലാവരും നിയമം അനുസ രിക്കണമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മ.

ഉച്ചഭാഷിണിയി ലൂടെയുള്ള ശബ്ദമലിനീകരണം നിയന്ത്രിച്ചുള്ള സുപ്രീം കോടതി, ഹൈക്കോടതി ഉത്തരവുകൾ ആരാധനാലയങ്ങൾ കർശനമായി പാലിക്കണമെന്നു ചൂണ്ടിക്കാട്ടി ഡിജിപി പ്രവീൺ സുദ് ഇതിനോടകം ഉത്തരവിറക്കിയിട്ടുണ്ട്. പൊലിസ് സ്റ്റേഷൻ തലങ്ങളിൽ സമാധാന യോഗങ്ങൾ സംഘടിപ്പിക്കു കയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാത്രി 10 മുതൽ പുലർച്ചെ 6 വരെ ഉച്ചഭാഷിണികൾ നിരോധിച്ചുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവ് എല്ലാ വിഭാഗങ്ങളെയും വിശ്വാസത്തിലെടുത്ത് ഘട്ടംഘട്ടമായി നടപ്പിലാക്കാനാണ് മുഖ്യമന്ത്രി നിർദേശം നൽകിയിരിക്കുന്നത്.

എന്നാൽ ശബ്ദമലിനീകരണ ചട്ടങ്ങൾ ലംഘിക്കുന്ന ആരാധനാലയങ്ങൾക്കും ഇതര സ്ഥാപനങ്ങൾക്കുമെതിരെ കർശന നടപടി സ്വീകരിക്കാനാണ് മേഖലാ ഐജിമാർ, എസ്പിമാർ, കമ്മിഷണർമാർ തുടങ്ങിയവർക്ക് ഡിജിപി കഴിഞ്ഞ ദിവസം നിർദേശം നൽകിയത്. ഇതിനെ തുടർന്ന് സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നിന്നു മൈക്കുകളും സിക്കറുകളും പൊലീസ് പിടിച്ചെടുത്തിരുന്നു.

മസ്ജിദുകളിൽ ബാങ്കുവിളി ക്കാനുള്ള ഉച്ചഭാഷിണി വിലക്കണമെന്ന ആവശ്യവുമായി ബജ്റഡ് കളും ശ്രീരാമസേനയും രംഗത്തുണ്ട്

You may also like

error: Content is protected !!
Join Our WhatsApp Group