Home Featured ഹലാല്‍ ഉത്പന്നങ്ങള്‍ രാജ്യവ്യാപകമായി നിരോധിക്കണം:സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി

ഹലാല്‍ ഉത്പന്നങ്ങള്‍ രാജ്യവ്യാപകമായി നിരോധിക്കണം:സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി


ഹലാല്‍ ഉത്പന്നങ്ങള്‍ രാജ്യവ്യാപകമായി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി.

ഹലാല്‍ ഉത്പന്നങ്ങളും ഹലാല്‍ സര്‍ട്ടിഫിക്കേഷനും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. അഭിഭാഷകനായ വിഭോര്‍ ആനന്ദ് ആണ് ഹര്‍ജി ഫയല്‍ ചെയ്തത്.

പതിനഞ്ച് ശതമാനം വരുന്ന മുസ്ലിങ്ങള്‍ക്ക് വേണ്ടിയുള്ള ഹലാല്‍ സര്‍ട്ടിഫിക്കറ്റ് ഉത്പന്നങ്ങള്‍ 85 ശതമാനം ജനങ്ങള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാകുന്നുവെന്ന് ഹര്‍ജിയില്‍ ആരോപിച്ചു.

ഇത് ഭരണഘടനയുടെ 14, 21 അനുച്ഛേദങ്ങളുടെ ലംഘനമാണ്. 1974 ന് മുമ്ബ് ഹലാല്‍ സര്‍ട്ടിഫിക്കെട്ടിനെക്കുറിച്ച്‌ കേട്ടിട്ടില്ല. 1974 മുതല്‍ 1993 വരെ മാംസ ഉത്പന്നങ്ങള്‍ക്ക് മാത്രമായിരുന്നു ഹലാല്‍ സര്‍ട്ടിഫിക്കറ്റ്.

എന്നാല്‍ ഇന്ന് ടൂറിസം, മെഡിക്കല്‍ ടൂറിസം, മാധ്യമങ്ങള്‍ തുടങ്ങിയ വിവിധ മേഖലകളിലേക്ക് ഹലാല്‍ സര്‍ട്ടിഫിക്കറ്റ് വ്യാപിക്കുകയാണ്- ഹര്‍ജിയില്‍ പറയുന്നു.

ബഹുരാഷ്ട്ര കമ്ബനികളായ നെസ്ലെ, കെഎഫ്സി, ബ്രിട്ടാനിയ എന്നിവയോട് ഹലാല്‍ സര്‍ട്ടിഫൈഡ് ഉത്പന്നങ്ങള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ നിര്‍ദേശിക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെടുന്നു. മുസ്ലിമേതര വിഭാഗങ്ങള്‍ ഹലാല്‍ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത് നിര്‍ത്തണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group