ബെംഗളൂരു: കേരളത്തിലെ വിവിധ എഞ്ചിനീയറിംങ് കോളേജുകളിൽ നിന്നും പഠിച്ചിറങ്ങിയ എഞ്ചിനിയർമാരുടെ കൂട്ടായ്മയായ കേരള എഞ്ചിനിയേർസ് അസോസിയേഷൻ (കെ.ഇ.എ) ബെംഗളൂരുവിന്റെ വാർഷികാഘോഷ പരിപാടികൾ ശനിയാഴ്ച വൈകുന്നേരം 3.30 മുതൽ ബെംഗളൂരു എച്ച്.എ.എൽ ഹോസ്പിറ്റലിന് സമീപത്തുള്ള ഓൾഡ് എച്ച്.എം.എ ഓഡിറ്റോറിയത്തിൽ നടക്കും.
ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. എസ് സോമനാഥ് വിശിഷ്ടാതിഥിയായിരിക്കും. രഘുറാം മണികണ്ഠനും സംഘവും അവതരിപ്പിക്കുന്ന സംഗീത നിശ, അസോസിയേഷൻ അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ എന്നിവ അരങ്ങേറും.
കൂടുതൽ വിവരങ്ങൾക്ക്: 9590719394