ബെംഗളൂരു: മുസ്ലീം പള്ളി നവീകരണത്തിനിടെ മണ്ണിനടിയിൽ നിന്ന് ഹിന്ദു ക്ഷേത്രത്തിന്റെ ഭാഗങ്ങൾ കണ്ടെത്തു.മംഗലാപുരത്തിനടുത്ത് മിലാലിയിലാണ് സംഭവം.
മസ്ജിദ് അധികൃതരുടെ നേതൃത്വത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് ഹിന്ദു ക്ഷേത്രത്തിന്റെ ഭാഗങ്ങൾ കണ്ടെത്തിയത്.വർഷങ്ങൾക്ക് മുൻപ് അവിടെ ക്ഷേത്രം സ്ഥിതി ചെയ്തിരുന്നു എന്ന നിഗമനത്തിലാണ് പ്രദേശവാസികൾ.
ക്ഷേത്രം തകർത്തിട്ടാകാം പള്ളി നിർമ്മിച്ചത് എന്ന ആരോപണങ്ങളാണ് ഉയരുന്നത്. സംഭവത്തിൽ വ്യക്തത വരുത്തുന്നത് വരെ പള്ളിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തരുത് എന്ന് ആവശ്യപ്പെട്ട് വിശ്വ ഹിന്ദു പരിഷത്ത് ജില്ലാ ഭരണകൂടത്തിന് കത്ത് നൽകി.
ഇതിന്റെ അടിസ്ഥാനത്തിൽ ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ നിർമ്മാണം നടത്തരുതെന്ന് ദക്ഷിണ കന്നഡ കമ്മീഷണറേറ്റ് ആവശ്യപ്പെട്ടു.സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നും പഴയ രൂപരേഖകളും ഉടമസ്ഥാവകാശ വിവരങ്ങളും പരിശോധിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.