ഉഡുപ്പി: കര്‍ണാടകയിലെ ഉഡുപ്പിയില്‍ 12ാം ക്ലാസ് വാര്‍ഷിക പരീക്ഷ നടക്കുന്നതിനിടെ നാടകീയ രംഗങ്ങള്‍. ഹിജാബ് ധരിച്ച് പരീക്ഷയെഴുതുന്നത് അധികൃതര്‍ തടഞ്ഞതിനെ തുടര്‍ന്ന് രണ്ട് വിദ്യാര്‍ത്ഥിനികള്‍ പരീക്ഷാഹാളില്‍ നിന്ന് ഇറങ്ങിപ്പോയി.
അലിയ ആസാദി, റെഷം എന്നീ കുട്ടികളാണ് പരീക്ഷ ബഹിഷ്‌കരിച്ചത്. ഉഡുപ്പിയിലെ വിദ്യോദയ പിയു കോളജിലാണ് സംഭവം.ക്ലാസ് റൂമില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെസമീപിപ്പ വിദ്യാര്‍ത്ഥികളാണ് അലിയ ആസാദിയും റെഷമവും.
രാവിലെ കോളജിലെത്തിയ ഇവര്‍ ഹാള്‍ ടിക്കറ്റ് കൈപ്പറ്റി. പരീക്ഷാ നിരീക്ഷകനെയും പ്രിന്‍സിപ്പലിനെയും തങ്ങളുടെ ആവശ്യം ഉന്നയിച്ച് അനുവാദത്തിന് ശ്രമിച്ചുവെങ്കിലും ക്ലാസ്മുറിയില്‍ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിനെ അനുകൂലിച്ചുള്ള കോടതി ഉത്തരവില്‍ ഒരു ഇളവും നല്‍കാന്‍ കഴിയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
45 മിനിറ്റോളം ഇവര്‍ അധികൃതരുമായി വാദപ്രതിവാദത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് പരീക്ഷ എഴുതാതെ കോളജില്‍ നിന്ന് മടങ്ങുകയായിരുന്നു.കര്‍ണാടക പ്രീ യൂണിവേഴ്‌സിറ്റി ബോര്‍ഡ് ആണ് പരീക്ഷ നടത്തുന്നത്. 6,84,255 വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
1076 സെന്ററുകളില്‍ പരീക്ഷ നടക്കും. സുരക്ഷയ്ക്ക് പോലീസിനെ അടക്കം വിന്യസിച്ചിക്കുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.