ബെംഗളൂരു:ഗതാഗതനിയമംലംഘിച്ചതിനു ബിബിഎംപിയുടെ 307 മാലിന്യലോറികൾക്കെതി രെ ട്രാഫിക് പൊലീസ് കേസെടുത്തു. മാലിന്യലോറികൾ തുടർച്ച യായി അപകടങ്ങൾ വരുത്തുന്ന സാഹചര്യത്തിലാണു നടപടി.
മദ്യപിച്ച് ലോറി ഓടിച്ചതിന് ഒരു ഡ്രൈവർക്കെതിരെ കേസെടുത്തു. ട്രാഫിക് സിഗ്നൽ ലംഘിചതിന് 23 പേർക്കെതിരെയും ലെയ്ൻ ഡിസിപ്ലിൻ പാലിക്കാത്ത തിന് 43 പേർക്കെതിരെയും കേസെടുത്തു. ലോറികളിൽ സ്പീഡ് ഗവർണറുകൾ നിർബ ന്ധമാക്കുമെന്ന് ബിബിഎംപി ചീഫ് കമ്മിഷണർ ഗൗരവ് ഗുപ്ത പറഞ്ഞു.
തക്കാളി വില കുതിച്ചുയരുന്നു
ബെംഗളൂരു നഗരത്തിൽ തക്കാളി വില കുതിച്ചുയരുന്നു. ചില്ലറ വിപണിയിൽ രണ്ടാഴ്ച മുൻപ് കിലോയ്ക്ക് 5-10 രൂപവരെയുണ്ടായിരുന്ന തക്കാളിയുടെ വില 35 40 രൂപവരെയായാണ് ഉയർന്നത്.
വേനൽ കടുത്തതോടെ ഉൽപാദനം കുറഞ്ഞതാണ് വില ഉയരാൻ കാരണമായത്. കോലാർ, ചിക്ക ബെല്ലാപുര, ബെംഗളൂരു ഗ്രാമജി ല്ലകളിൽ നിന്നാണ് നഗരത്തിലെ വിൽപനകേന്ദ്രങ്ങളിലേക്ക് തക്കാളി കൂടുതലായി എത്തുന്നത്.