ബെംഗളൂരു: കർണാടകയിൽ സ്കൂൾ പാഠ്യപദ്ധതിയിൽ ഭഗവദ്ഗീതയും മഹാഭാരതവും ഉൾപെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ്.
അടുത്ത അധ്യയനവർഷം മുതൽ സിലബസിൽ ഉൾപെടുത്തുന്ന ധാർമിക പഠനത്തിന്റെ ഭാഗമായാണ് ഭഗവദ്ഗീത, മഹാഭാരതം, പഞ്ചതന്ത് കഥകൾ എന്നിവ ഉൾപെടുത്തുകയെന്ന് മന്ത്രി വ്യക്തമാക്കി.
ഭഗവദ്ഗീത, മഹാഭാരത പഠനം സ്കൂൾ സിലബസിൽ ഉൾപെടുത്താനായി ബിജെപി സർക്കാർ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. എന്നാൽ ഇതിനോട് എതിർപുയർന്നതിനാൽ മാറ്റിവയ്ക്കുകയായിരുന്നു. അതേസമയം, ടിപ്പ് സുൽത്താനെക്കുറിച്ചുള്ള ചിലത് ഒഴികെ ചരിത്രം പാഠപുസ്തകത്തിൽ നിലനിർത്തുമെന്നും മന്ത്രി അറിയിച്ചു.