Home Featured കോടികൾ വേണ്ട, തന്റെ ആരാധകർ പുകയിലയ്ക്ക് അടിമപ്പെടരുത്; പ്രമുഖ പുകയില കമ്പനിയുടെ പരസ്യത്തിൽ നിന്നും പിന്മാറി അല്ലു അർജുൻ

കോടികൾ വേണ്ട, തന്റെ ആരാധകർ പുകയിലയ്ക്ക് അടിമപ്പെടരുത്; പ്രമുഖ പുകയില കമ്പനിയുടെ പരസ്യത്തിൽ നിന്നും പിന്മാറി അല്ലു അർജുൻ

പ്രമുഖ പുകയില കമ്പനിയുടെ പരസ്യത്തിൽ നിന്ന് പിന്മാരി തെലുങ്ക് താരം അല്ലു അർജുൻ. പരസ്യം ആരാധകർക്കിടയിൽ തെറ്റിദ്ധാരണ പരത്തുമെന്നും ആരാധകരെ വഴിതെറ്റിക്കുമെന്നും ചൂണ്ടിക്കാണിച്ചാണ് അല്ലു കോടികളുടെ പരസ്യം വേണ്ടെന്ന് വെച്ച് പരസ്യത്തിൽ അഭിനയിക്കുന്നതിൽ നിന്നും പിന്മാറിയത്.

താൻ വ്യക്തിപരമായി പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കാറില്ലെന്നും ആരോഗ്യത്തിന് ഹാനികരവും ആസക്തിയിലേക്കും നയിച്ചേക്കാവുന്ന ഇവയുടെ പരസ്യം കണ്ട് ആരാധകർ ഇത്തരം ഉത്പന്നം കഴിക്കാൻ തുടങ്ങണമെന്ന് ആഗ്രഹിക്കുന്നില്ലെന്നുമാണ് അല്ലുവിന്റെ നിലപാട്.

അതേസമയം, അല്ലുവിന്റെ തീരുമാനത്തിന് കയ്യടിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ.പുഷ്പയാണ് അല്ലുവിന്റെതായി ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം.

പാൻ ഇന്ത്യൻ ചിത്രമായ പുഷ്പ വലിയ വിജയമായിരുന്നു. ഇപ്പോൾ ‘പുഷ്പ’ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിരക്കിലാണ് അല്ലു.

You may also like

error: Content is protected !!
Join Our WhatsApp Group