ജനീവ: വാക്സിന് കണ്ടുപിടിച്ചതിനു ശേഷം വന്ന കോവിഡ് രണ്ടാം തരംഗത്തിലെ ഡെല്‍റ്റയും മൂന്നാം തരംഗത്തിലെ ഒമിക്രോണും മനുഷ്യരാശിക്ക് ചില്ലറ നഷ്ടമല്ല വരുത്തിവെച്ചിരിക്കുന്നത്. രണ്ട് തരംഗങ്ങളിലേയും പൊതുവായ ലക്ഷണങ്ങളില്‍ ഒന്നായിരുന്നു അത്യധികമായ ക്ഷീണം. കൊറോണ വൈറസ് ബാധിച്ചവരില്‍ ഭൂരിപക്ഷത്തിനും അണുബാധയുടെ കാലയളവിലും രോഗമുക്തിക്കു ശേഷവും ജീവിത നിലവാരത്തെ ബാധിക്കുന്ന തരത്തിലുള്ള ക്ഷീണമുണ്ടായി. ചിലരില്‍ ഇത് സ്ത്രീ-പുരുഷ ഭേദമന്യേ മാസങ്ങളോളം തുടര്‍ന്നു.
എന്നാല്‍, ശാരീരികമായ ഈ ക്ഷീണത്തിന് പുറമേ ഒരു പുതിയ തരം ക്ഷീണവും മടുപ്പുമെല്ലാം കോവിഡുമായി ബന്ധപ്പെട്ട് ജനങ്ങളില്‍, പ്രത്യേകിച്ച് പ്രായമായവരില്‍ ഉണ്ടാകുന്നതായി ആരോഗ്യ വിദഗ്ധര്‍ പറയുന്നു. കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട ഈ മടുപ്പിന് വാക്സിന് ആലസ്യം(Vaccine Fatigue) എന്നാണ് പേരിട്ടിരിക്കുന്നത്.
വാക്സിന്റെ കാര്യക്ഷമത, ലഭ്യത, ബൂസ്റ്റര്‍ ഡോസുകളുടെ ആവശ്യകത എന്നിവയെ പറ്റിയെല്ലാമുള്ള ചര്‍ച്ചകളുടെ ഫലമായിട്ടാണ് പലരിലും വാക്സിന് ആലസ്യം ഉണ്ടാകുന്നത്. 50 വയസ്സിന് മുകളിലുള്ളവരിലാണ് ഇത് കൂടുതലായും കാണപ്പെടുന്നതെന്ന് ഫ്രോണ്ടിയേഴ്സ് ഇന്‍ ഇമ്മ്യൂണോളജി ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഇതിന്റെ ഫലമായി പലരും ബൂസ്റ്റര്‍ ഡോസ് വാക്സിന് എടുക്കാനുള്ള താത്പര്യമില്ലായ്മ കാണിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
എന്നാല്‍, വാക്സിന് ആലസ്യത്തിലേക്ക് നയിക്കുന്ന കൃത്യമായ കാരണങ്ങളോ അതിനുള്ള പ്രതിവിധികളോ പഠനം ചൂണ്ടിക്കാണിക്കുന്നില്ല. പഠനത്തില്‍ രേഖപ്പെടുത്തുന്ന പോലുള്ള വാക്സിന് ആലസ്യം യാഥാര്‍ത്ഥ്യമാണെങ്കില്‍ ഇത് ആശങ്കപ്പെടുത്തുന്ന സാഹചര്യമാണ്. കൊറോണ വൈറസ് ഇനിയും ഭൂമിയില്‍ നിന്ന് തുടച്ച് നീക്കപ്പെട്ടിട്ടില്ലാത്തതിനാല്‍, സുരക്ഷിതരായിരിക്കാന്‍ മുതിര്‍ന്നവരടക്കം എല്ലാവരും ബൂസ്റ്റര്‍ വാക്സിന് എടുക്കണമെന്ന് ലോകാരോഗ്യ സംഘടന അടക്കമുള്ള ഏജന്‍സികള്‍ മുന്നറിയിപ്പ് നല്കുന്നു.
വാക്സിന് കണ്ടുപിടിച്ചതിനു ശേഷം വന്ന കോവിഡ് രണ്ടാം തരംഗത്തിലെ ഡെല്‍റ്റയും മൂന്നാം തരംഗത്തിലെ ഒമിക്രോണും മനുഷ്യരാശിക്ക് ചില്ലറ നഷ്ടമല്ല വരുത്തിവെച്ചിരിക്കുന്നത്. രണ്ട് തരംഗങ്ങളിലേയും പൊതുവായ ലക്ഷണങ്ങളില്‍ ഒന്നായിരുന്നു അത്യധികമായ ക്ഷീണം. കൊറോണ വൈറസ് ബാധിച്ചവരില്‍ ഭൂരിപക്ഷത്തിനും അണുബാധയുടെ കാലയളവിലും രോഗമുക്തിക്കു ശേഷവും ജീവിതനിലവാരത്തെതന്നെ ബാധിക്കുന്ന തരത്തിലുള്ള ക്ഷീണമുണ്ടായി. ചിലരില്‍ ഇത് സ്ത്രീ-പുരുഷ ഭേദമന്യേ മാസങ്ങളോളം തുടര്‍ന്നു.
<p>വാക്സിന്റെ കാര്യക്ഷമത, ലഭ്യത, ബൂസ്റ്റര്‍ ഡോസുകളുടെ ആവശ്യകത എന്നിവയെ പറ്റിയെല്ലാമുള്ള ചര്‍ച്ചകളുടെ ഫലമായിട്ടാണ് പലരിലും വാക്സിന് ആലസ്യം ഉണ്ടാകുന്നത്. 50 വയസ്സിന് മുകളിലുള്ളവരിലാണ് ഇത് കൂടുതലായും കാണപ്പെടുന്നതെന്ന് ഫ്രോണ്ടിയേഴ്സ് ഇന്‍ ഇമ്മ്യൂണോളജി ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഇതിന്റെ ഫലമായി പലരും ബൂസ്റ്റര്‍ ഡോസ് വാക്സിന് എടുക്കാനുള്ള താത്പര്യമില്ലായ്മ കാണിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.