ബെംഗളൂരു: ജനതാദൾ (എസ്) സംസ്ഥാന പ്രസിഡന്റ് പദവിയിലേക്ക് മുൻ കേന്ദ്രമന്ത്രി സി.എം ഇബ്രാഹിം എത്തുന്നു. കഴിഞ്ഞ മാസം കോൺഗ്രസിൽ നിന്നു രാജിവച്ച് എംഎൽസി സ്ഥാനം ഒഴിഞ്ഞ ഇദ്ദേഹം ഇന്ന് പുതിയ ചുമതല ഏറ്റെടുക്കും.
സ്ഥാനമൊഴിയുന്ന അധ്യക്ഷനും ദൾ എംഎൽഎയുമായ എച്ച്. കെ കുമാരസ്വാമിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് ഇദ്ദേഹം രാജി സമർപ്പിക്കുന്നതിനു പിന്നാലെ ഇബ്രാഹിം സ്ഥാനമേൽക്കും.ദൾ ദേശീയ അധ്യക്ഷൻ ദേവേ ഗൗഡയും നിയമസഭാ കക്ഷി നേതാവ് എച്ച്.ഡി കുമാരസ്വാമിയും ആവശ്യപ്പെട്ട പ്രകാരമാണിത്തിന്നും ഇബ്രാഹിമിന് എല്ലാ വിധ പിന്തുണയും നൽകുമെന്നും എച്ച്.കെ. കുമാരസ്വാമി പറഞ്ഞു.
ഇബ്രാഹിമിനെ പാർട്ടിയുടെ അമരത്ത് എത്തിക്കുന്നതിലൂടെ ന്യൂനപക്ഷ വോട്ടുകളാകും ദൾ ലക്ഷ്യമിടുന്നത്. ഈ വിഭാഗത്തെ പ്രതിനിധീകരിച്ച് ദളിൽ മുൻനിര നേതാക്കളില്ലെന്ന കുറവിനും പരിഹാരമാകും.
കോൺഗ്രസ് രാഷ്ട്രീയത്തിൽ തുടക്കം കുറിച്ച് ഇബ്രാഹിം 1978ൽ ജനതാദൾ പരിവാർ ടിക്കറ്റിൽ നിയമസഭയിലെത്തി. 2004ൽ ദൾ വിട്ടു. 2008ൽ വീണ്ടും കോൺഗ്രസിൽ ചേർന്നു.
ബി.കെ ഹരിപ്രസാദിനെ കർണാടക നിയമനിർമാണ കൗൺ സിലിലെ കോൺഗ്രസ് കക്ഷി നേതാവായി എഐസിസി നേതൃത്വം നിയമിച്ചാണ് നിലവിലെ കക്ഷിമാറ്റത്തിനു പിന്നിൽ ദേവ ഗൗഡ, ഐ.കെ. ഗുജ്റാൾ സർക്കാരുകളിൽ കേന്ദ്ര ടൂറിസം, സിവിൽ വ്യോമയാന മന്ത്രിയായിയിരുന്നു.