Home covid19 ഇനി ഒന്ന് ഊതിയാൽ മാത്രം മതി; നിങ്ങൾക്ക് കോവിഡ് ഉണ്ടോയെന്നറിയാം; പുതിയ ഉപകരണത്തിന് അനുമതി നൽകി അമേരിക

ഇനി ഒന്ന് ഊതിയാൽ മാത്രം മതി; നിങ്ങൾക്ക് കോവിഡ് ഉണ്ടോയെന്നറിയാം; പുതിയ ഉപകരണത്തിന് അനുമതി നൽകി അമേരിക

വാഷിംഗ്ടൺ: ശ്വാസോച്ഛ്വാസസാംപിളുകളിൽ കോവിഡ്-19കണ്ടെത്താനാകുമെന്ന് അവകാശപ്പെടുന്ന ആദ്യ ഉപകരണമായ ഇൻസ്പെക്റ്റ് ഐആർ (InspectIR) ന് അമേരികൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) അടിയന്തര ഉപയോഗ അനുമതി നൽകി.കോവിഡിനെക്കുറിച്ചുളള ഏറ്റവും പുതിയ അപ്ഡേറ്റുകൾ ഇവിടെ വായിക്കൂ ബലൂണിന്റെ ആകൃതിയിലുള്ളതും സാംപിൾ പിടിച്ചെടുക്കുന്നതുമായ, ഉപകരണത്തിൽ ഘടിപ്പിച്ചിരിക്കുന്ന ഒരു ട്യൂബിലേക്ക് ഊതിച്ചാണ് പരിശോധന നടത്തുന്നത്.

സ്പെഷ്യലൈസ്ഡ് ഉദ്യോഗസ്ഥരുടെമേൽനോട്ടത്തിൽ കോവിഡ് പരിശോധനയ്ക്കായി ക്ലിനികുകൾ, ആശുപത്രികൾ, മൊബൈൽ സൈറ്റുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ഇത്തരത്തിലുള്ള പരിശോധന നടത്താമെന്നും ഫലങ്ങൾ അറിയാൻ മൂന്ന് മിനിറ്റ് എടുക്കുമെന്നും എഫ്ഡിഎ വിശദീകരിച്ചു.

കോവിഡ് ടെസ്റ്റുകൾ നടത്തുന്നതിനുള്ള സംവിധാനങ്ങളിൽ സംഭവിക്കുന്ന ദ്രുതഗതിയിലുള്ള മാറ്റത്തിന്റെ മറ്റൊരു ഉദാഹരണമെന്നാണ് ഈ ഉപകരണത്തെ എഫ്ഡിഎയുടെ സെന്റർ ഫോർ ഡിവൈസസ് ആൻഡ് റേഡിയോളജികൽ ഹെൽതിന്റെ ഡയറക്ടർ ഡോ. ജെഫ് ഷൂറൻ വിശേഷിപ്പിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group