ബെംഗളൂരു: ബസാർ സ്ട്രീറ്റിലെ കാലപ്പഴക്കമുള്ള ഹലസുരു മാർക്കറ്റ് ജീർണാവസ്ഥയിലാണെന്നും കച്ചവടക്കാർക്ക് സുരക്ഷിതമല്ലെന്നും പറയുന്ന ബ്രുഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) മാർക്കറ്റ് ഇടിച്ചുനിരത്താൻ സാധ്യത.
സമുച്ചയത്തിന് 70 വർഷത്തിലേറെ പഴക്കമുണ്ടെന്നും എഞ്ചിനീയർമാർ മാർക്കറ്റ് സർവേ നടത്തിയെന്നും അതുകൊണ്ടുതന്നെ അപകടങ്ങൾ ഒഴിവാക്കാൻ, സമുച്ചയം ഒഴിയാൻ വെണ്ടർമാർക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും വെണ്ടർമാരെ ഉടൻ ഒഴിപ്പിക്കണമെന്ന് കരുതുന്നുതായും ബിബിഎംപി ഡെപ്യൂട്ടി കമ്മിഷണർ മാർക്കറ്റ്) മുരളീധർ കെ പറഞ്ഞു.
എന്നിരുന്നാലും, ബിബിഎംപി പുറപ്പെടുവിച്ച പൊതു അറിയിപ്പ് അനുസരിച്ച് സമുച്ചയത്തിലെ എല്ലാ കടയുടമകളും നോട്ടീസ് സ്വീകരിക്കാനും ഒഴിയാനും വിസമ്മതിക്കുകയായിരുന്നു. കൂടാതെ തങ്ങളുടെ ഉപജീവനമാർഗം തട്ടിയെടുക്കാൻ ബിബിഎംപി ശ്രമിക്കുന്നുവെന്ന് ആരോപിച്ച് മാർക്കറ്റിലെ കടയുടമകളെ ഈ തീരുമാനം ചൊടിപ്പിച്ചിട്ടുണ്ട്.
ഉദ്യോഗസ്ഥരാരും ഞങ്ങളോട് ഇക്കാര്യം ചർച്ച ചെയ്തില്ല. ബദൽ സംവിധാനങ്ങളൊന്നും ചെയ്യാതെ, അവർ ഞങ്ങളോട് പോകാൻ പറഞ്ഞാൽ, ഞങ്ങൾ അത് എങ്ങനെ അംഗീകരിക്കും സമയബന്ധിതമായ പരിഹാരമുണ്ടെങ്കിൽ അവർ ഞങ്ങളെ അറിയിച്ചിട്ടില്ലന്നും, ഇപ്പോൾ 30 വർഷത്തിലേറെയായി മാർക്കറ്റിൽ കട നടത്തുന്ന കടയുടമകൾ പറഞ്ഞു.