കൊച്ചി: എറണാകുളം മഹാരാജാസ് കോളജിൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയത് മൊബൈൽ ഫ്ളാഷ് ലൈറ്റിന്റെ വെളിച്ചത്തിൽ.ഇന്ന് നടന്ന ഒന്നാം വർഷ ബിരുദ പരീക്ഷയിലാണ് വിദ്യാർത്ഥികൾ മൊബൈൽ ലൈറ്റ് വെളിച്ചത്തിൽ പരീക്ഷ എഴുതിയത്.
കോളേജിലെ ഇംഗ്ലീഷ് മെയിൻ ഹാളിൽ വിദ്യാർത്ഥികൾ മൊബൈൽ ഫ്ളാഷ് തെളിയിച്ചു പരീക്ഷ എഴുതുന്ന ചിത്രങ്ങൾ പുറത്തു വന്നു.
വിദ്യാർത്ഥികൾ മൊബൈൽ വെളിച്ചത്തിൽ പരീക്ഷ എഴുതിയ കാര്യം ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് കോളേജ് അധികൃതർ അറിയിച്ചു. രാവിലെ മുതൽ കോളേജിൽ കറണ്ടില്ലായിരുന്നെന്നും സംഭവത്തിൽ അന്വേഷണം നടത്തുമെന്നും അധികൃതർവ്യക്തമാക്കി.