Home Featured മുൻകൂർ ജാമ്യം തേടി കോടതിയിലേക്ക്? കേസിൽ നിർണായക നീക്കവുമായി കാവ്യ മാധവൻ

മുൻകൂർ ജാമ്യം തേടി കോടതിയിലേക്ക്? കേസിൽ നിർണായക നീക്കവുമായി കാവ്യ മാധവൻ

കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന് ചോദ്യം ചെയ്യലിനായി ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരിക്കുകയാണ് അന്വേഷണ സംഘം. ഇന്ന് ഹാജരാകണമെന്നായിരുന്നു പോലീസ് നിർദ്ദേശം.

എന്നാൽ ഇന്ന് ഹാജരാകുന്നതിന് അസൗകര്യം ഉണ്ടെന്നും മറ്റൊരു ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാമെന്നുമെന്നാണ് നടി അറിയിച്ചിരിക്കുന്നത്.

എന്നാൽ ഹാജരാകുന്നത് മനപ്പൂർവ്വം വൈകിപ്പിക്കാനുള്ള നീക്കമാണ് നടിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. വിശദമായി വായിക്കാം:

1

നടി ആക്രമിക്കപ്പെട്ട കേസിൽ കാവ്യയ്ക്കും പങ്കുണ്ടെന്ന സംശയമാണ് അന്വേഷണ സംഘത്തിനുള്ളത്. കാവ്യയുടെ പങ്ക് വ്യക്തമാക്കുന്നതാണ് ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജിന്റേതായി പുറത്തുവന്ന ശബ്ദര രേഖയെന്നാണ് അന്വേഷണ സംഘം പറയുന്നത്. കാവ്യയെ കുറിച്ചാണ് സുരാജ് ഓഡിയോയിൽ പറയുന്നത്. വധഗൂഢാലോചന കേസ് പ്രതിയും ദിലീപിന്റെ ഉറ്റസുഹൃത്തുമായ ശരതുമായി സുരാജ് നടത്തുന്ന സംഭാഷണമാണ് കാവ്യയ്ക്കെതിരെ അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.

2

കാവ്യയെ കുടുക്കാൻ വേണ്ടി നടത്തിയ ശ്രമത്തിൽ ദിലീപ് കുടുങ്ങി പോകുകയായിരുന്നുവെന്ന തരത്തിലാണ് ശബ്ദരേഖ. ‘ജയിലിൽ നിന്നും വന്ന കോൾ നാദിർഷ എടുത്തതോടെയാണ് ഏട്ടനിലേക്ക് കേസ് വന്നത്. ഇല്ലെങ്കിൽ കാവ്യ തന്നെയായിരുന്നു ഇതിൽ ഉണ്ടായിരുന്നത്’, എന്നാണ് ഓഡിയോയിൽ പറയുന്നത്. ഈ സാഹചര്യത്തിൽ കാവ്യയ്ക്കും ദിലീപിനും കേസിൽ തുല്യപങ്കുണ്ടോയെന്നാണ് ക്രൈംബ്രാഞ്ച് സംശയിക്കുന്നത്.

3

ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ നടപടിയിലേക്ക് നീങ്ങിയത്. ഹാജരാകണമെന്ന് നടിയോട് ആവശ്യപ്പെട്ടെങ്കിലും കാവ്യതമിഴ്നാട്ടിലേക്ക് പോകുകയായിരുന്നത്രേ. തുടർന്നാണ് തിങ്കളാഴ്ച ഹാജരാകുന്നതിനായി നോട്ടീസ് നൽകിയത്. നിലവിൽ കാവ്യ ചെന്നൈയിലാണെന്നാണ് വിവരം. അതേസമയംഹാജരാകുന്നത് മനപ്പൂർവ്വംവൈകിപ്പിക്കുകയാണെന്ന വിലയിരുത്തലുകൾ ഉണ്ട്. അറസ്റ്റ് ഉണ്ടാകില്ലെന്ന് ഉറപ്പാക്കാൻ മുൻകൂർ ജാമ്യത്തിനായി കാവ്യ ശ്രമിച്ചേക്കുമെന്നാണ് സൂചന.

4

കേസിന്റെ വിചാരണയെ ബാധിക്കുമെന്നതിനാൽ തുടരന്വേഷണ റിപ്പോർട്ട് ഏപ്രിൽ 15 ന് സമർപ്പിക്കണമെന്നാണ് അന്വേഷണ സംഘത്തിന് ഹൈക്കോടതി നൽകിയിരിക്കുന്ന നിർദ്ദേശം. എന്നാൽ കേസിൽ കൂടുതൽ പേരെ ചോദ്യം ചെയ്യണമെന്നും കൂടുതൽ തെളിവുകൾ കണ്ടെത്തേണ്ടതുണ്ടെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. കേസന്വേഷണ സമയപരിധി നീട്ടികിട്ടണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചിട്ടുണ്ട്.

5

അതേസമയം പോലീസിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ലെങ്കിൽ ഈ ഘട്ടത്തിൽ അത് ദിലീപിനും കാവ്യയ്ക്കുംഗുണകരമായേക്കുമെന്നാണ്വിലയിരുത്തപ്പെടുന്നത്. മാത്രമല്ല കേസിൽ ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യണമെന്ന പോലീസിന്റെ ആവശ്യം കോടതി അംഗീകരിക്കുമോയെന്ന് ഉറ്റുനോക്കപ്പെടുന്നുണ്ട്.

6

കേസിൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും അഭിഭാഷകരുടെ ഭാഗത്ത് നിന്ന് ശ്രമം ഉണ്ടായെന്നാണ് ആരോപണം ഉയർന്നത്. ഈ സാഹചര്യത്തിൽ രണ്ട് അഭിഭാഷകരെ ചോദ്യം ചെയ്യണമെന്നതാണ് പോലീസിന്റെ ആവശ്യം. എന്നാൽ അഭിഭാഷകർ പോലീസിന് മുൻപിൽ ഹാജരായേക്കില്ലെന്നാണ് വിവരം.

7

അതിനിടെ വിശദമായ ചോദ്യാവലിയാണ് കാവ്യയെ ചോദ്യം ചെയ്യുന്നതിനായി അന്വേഷണ സംഘം തയ്യാറാക്കിയിരിക്കുന്നത്. ബാലചന്ദ്രകുമാർ പോലീസിന് കൈമാറിയ 27 ക്ലിപ്പുകളിൽ കാവ്യയുടെ ശബ്ദമുണ്ട്. ഇത് കാവ്യയെ കേൾപ്പിച്ച് എന്തുകൊണ്ട് ഇത്തരത്തിൽ പ്രതികരിച്ചു എന്ന് അന്വേഷണ സംഘം ചോദക്കും. ദിലീപിന്റെ സുഹൃത്തും കേസിലെ ‘വിഐപി’ എന്ന് പോലീസ് സംശയിക്കുന്ന ശരത് ആലുവ പത്മസരോവരം വീട്ടിലേക്ക് കയറിവരുമ്ബോൾ ‘എന്തായി ഇക്ക എന്ന് കാവ്യ മാധവൻ ചോദിക്കുന്ന ഓഡിയോ ക്ലിപ്പ് ബാലചന്ദ്രകുമാർ സമർപ്പിച്ചിരുന്നു. ഇക്കാര്യം ഉൾപ്പെടെയുള്ളവയാണ് അന്വേഷണ സംഘം ചോദിച്ചറിയുക.

8

അതേസമയം കാവ്യയെ ചോദ്യം ചെയ്യുമ്ബോൾ ഹാജാരാകണമെന്ന് സംവിധായകൻബാലചന്ദ്രകുമാറിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.കാവ്യയെ ദിലീപിന്റെ വീടായ പത്മസരോവരത്തിൽ വെച്ചാണ് ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്. ഇവിടേക്ക് വരണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ദിലീപിന്റെ വീട്ടിലേക്ക് വരുന്നതിൽഅസൗകര്യമുണ്ടെന്ന നിലപാടിലാണ്ബാലചന്ദ്രകുമാർ. എന്തായാലും കാവ്യയെ ചോദ്യം ചെയ്യുന്നതോടെ പല നിർണായക തെളിവുകളും ലഭിച്ചേക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

You may also like

error: Content is protected !!
Join Our WhatsApp Group