Home Featured കര്‍ണാടകയിലെ ക്രമസമാധാനം മുഖ്യമന്ത്രി സംഘപരിവാറിന് തീറെഴുതി നല്‍കിയെന്ന് സിദ്ധരാമയ്യ

കര്‍ണാടകയിലെ ക്രമസമാധാനം മുഖ്യമന്ത്രി സംഘപരിവാറിന് തീറെഴുതി നല്‍കിയെന്ന് സിദ്ധരാമയ്യ

ബംഗളൂരു: കര്‍ണാടകയിലെ ഹിന്ദു സംഘടനകളുടെ ഗുണ്ടായിസത്തിനെതിരെ ആഞ്ഞടിച്ച്‌ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ. കര്‍ണാടകയിലെ ക്രമസമാധാനം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സംഘപരിവാറിന് തീറെഴുതി നല്‍കിയിരിക്കുകയാണെന്ന് സിദ്ധരാമയ്യ പറഞ്ഞു.ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് ചുറ്റും വ്യാപാരം നടത്തുന്നതിന് മുസ്ലീങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന ഹിന്ദു സംഘടനകള്‍ക്കെതിരെ ബൊമ്മെ നടപടിയെടുക്കാത്തതിന് നിരുത്തരവാദപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശനിയാഴ്ച നുഗ്ഗിക്കേരി ആഞ്ജനേയ സ്വാമി ക്ഷേത്രമേഖലയില്‍ കച്ചവടം നടത്തിയതിനെതിരെ ഹിന്ദു പ്രവര്‍ത്തകര്‍ മുസ്ലീം കച്ചവടക്കാരെ ആക്രമിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.കര്‍ണാടകയുടെ ക്രമസമാധാനം നിലനിര്‍ത്താന്‍ ബൊമ്മൈക്ക് കഴിവില്ലെങ്കില്‍ സംസ്ഥാനത്തിന്‍റെ ഗുണത്തിന് വേണ്ടി അദ്ദേഹം രാജിവെക്കുന്നതാണ് നല്ലത്.

ബൊമ്മൈ തന്റെ പദവിയില്‍ അരക്ഷിതാവസ്ഥയിലാണെന്നും മന്ത്രിസഭയെ പോലും നിയന്ത്രിക്കാന്‍ അദ്ദേഹത്തിനാവില്ലെന്നും സിദ്ധരാമയ്യ ആരോപിച്ചു. തന്റെ കസേര രക്ഷിക്കാനുള്ള വ്യഗ്രതയില്‍ അദ്ദേഹം സര്‍ക്കാരിനെ സംഘപരിവാറിന് പണയം വെച്ചുവെന്നും കര്‍ണാടക മുഖ്യമന്ത്രി വര്‍ഗീയ ഗുണ്ടകളുടെ കൈയിലെ കളിപ്പാട്ടമായി മാറിയെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.

സമാധാനത്തിനും സൗഹാര്‍ദത്തിനും പേരുകേട്ട സ്ഥലമാണ് കര്‍ണാടക. അതില്‍ താന്‍ അഭിമാനിക്കുന്നു. സംഘപരിവാറിന്റെയും ബി.ജെ.പി യുടെയും വര്‍ഗീയ അജണ്ടകള്‍ മനസ്സിലാക്കി നമ്മള്‍ പ്രതിരോധിക്കണമെന്നും സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി.

You may also like

error: Content is protected !!
Join Our WhatsApp Group