Home Featured കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം!!പുതിയ അപ്പ്ഡേറ്റ് പുറത്തു വിട്ടു വിജയ് ബാബു

കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം!!പുതിയ അപ്പ്ഡേറ്റ് പുറത്തു വിട്ടു വിജയ് ബാബു

സോഷ്യൽ മീഡിയയിൽ വമ്പൻ തരംഗം ഉണ്ടാക്കിയ വാർത്തയാണ് കോട്ടയം കുഞ്ഞച്ചൻ എന്ന മമ്മൂട്ടി ചിത്രത്തിനൊരു രണ്ടാം ഭാഗം വരുന്നു എന്നത്. മിഥുൻ മാനുവൽ തോമസ് ഈ ചിത്രം സംവിധാനം ചെയ്യുമെന്നും വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൌസ് അത് നിർമ്മിക്കുമെന്നും മെഗാസ്റ്റാർ മമ്മൂട്ടിയുടെ സാനിധ്യത്തിൽ നടത്തിയ അനൗൺസ്മെന്റ് ചില്ലറ ഓളമൊന്നുമല്ല സോഷ്യൽ ഉണ്ടാക്കിയത്.

എന്നാൽ ആ പ്രൊജക്റ്റ്നെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളുമായി നിർമ്മാതാവ് വിജയ് ബാബു ഇപ്പോൾ എത്തിയിരിക്കുകയാണ്.അതിന്റെ കഥയോ തിരക്കഥയോ ഇതുവരെ ശരിയായിട്ടില്ലെന്നും അതിനാൽ നിലവിൽ ആ പ്രോജക്ട് ചെയ്യുന്നില്ലെന്നും ഭാവിയിൽ ചിലപ്പോൾ സംഭവിച്ചേക്കാമെന്നും വിജയ് ബാബു പറയുന്നു.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ.’കോട്ടയം കുഞ്ഞച്ചൻ എന്നത് മമ്മൂട്ടിയുടെ കരിയറിലെ ഒരു ക്ലാസിക് കഥാപാത്രമാണ്. അതിനെ വീണ്ടും കൊണ്ട് വരുമ്പോൾ നമുക്ക് നൂറു ശതമാനം ഉറപ്പുള്ള ഒരു കഥയും തിരക്കഥയും വേണം. എന്നാൽ രണ്ടോ മൂന്നോ കഥകളും തിരക്കഥകളും വായിച്ചെങ്കിലും തൃപ്തി തോന്നാത്തത് കൊണ്ട് അത്കൊണ്ട് മമ്മുക്കയുടെ അടുത്തേക്ക് പോലും പോയിട്ടില്ല.

നിലവിൽ ആ പ്രൊജക്റ്റ് ചെയ്യുന്നില്ല. എന്നാൽ ഭാവിയിൽ എപ്പോഴെങ്കിലും നമ്മുക്ക് പൂർണ്ണ സംത്യപ്തി തോന്നുന്ന ഒരു കഥയായും തിരക്കഥയും രൂപപ്പെട്ടു വന്നാൽ അത് നടന്നേക്കാം. പ്രശസ്ത നടൻ സത്യന്റെ ബയോപിക്, അതുപോലെ ത്രീഡിയിൽ ഒരുക്കുന്ന ആട് 3 പോലുള്ള വലിയ പ്രൊജെക്ടുകൾ ചെയ്യാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ.

You may also like

error: Content is protected !!
Join Our WhatsApp Group