ബെംഗളൂരു: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനി ആശുപത്രിയിൽ രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്നാണ് ഇന്നലെ ബെംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ആശുപത്രിയിൽ പ്രവേശിപ്പിച്ചത് അദ്ദേഹം തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. എല്ലാവരും പ്രാർത്ഥിക്കണമെന്നും നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
ബെംഗളൂരു സ്ഫോടനക്കേസിൽ വിചാരണ നേരിടുകയാണ് മഅദനി. വർഷങ്ങൾ ജയിലിൽ കഴിഞ്ഞ അദ്ദേഹത്തിന് 2014ലാണ് സുപ്രീംകോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ബെംഗളൂരു വിട്ട് പോകരുതെന്നാണ് പ്രധാന നിബന്ധനകളിലൊന്ന്.
ഈ ഉപാധി ഇളവ് ചെയ്യണമെന്ന് അദ്ദേഹം പിന്നീട് ആവശ്യപ്പെട്ടിരുന്നു എങ്കിലും സർക്കാർ എതിർത്തതിനെ തുടർന്ന് കോടതി തള്ളുകയായിരുന്നു. മാസങ്ങൾക്കകം വിചാരണ പൂർത്തിയാക്കുമെന്നാണ് അന്ന് സർക്കാർ കോടതിയെ അറിയിച്ചത്.