Home Featured നീറ്റ് പരീക്ഷ ജൂലൈ 17ന്, ജെ.ഇ.ഇ മെയിൻ പരീക്ഷ ജൂൺ, ജൂലൈ മാസങ്ങളിൽ

നീറ്റ് പരീക്ഷ ജൂലൈ 17ന്, ജെ.ഇ.ഇ മെയിൻ പരീക്ഷ ജൂൺ, ജൂലൈ മാസങ്ങളിൽ

നീറ്റ് മെഡിക്കൽ പ്രവേശന പരീക്ഷ (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്) ജൂലൈ 17ന് നടത്തും. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്.നീറ്റ് പരീക്ഷയ്ക്കുള്ള ഓൺലൈൻ രജിസ്ട്രേഷനും അരംഭിച്ചിട്ടുണ്ട്. മെയ് ആറാണ് അവസാന തീയതി.

പരീക്ഷയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റായ neet.nta.nic.in വഴി ലഭ്യമാകും.മെയ് മാസത്തിലെ ജെ.ഇ.ഇ മെയിൻ പരീക്ഷ ജൂൺ, ജൂലൈ മാസങ്ങളിൽ നടത്താനും തീരുമാനമായി. എൻ.ഐ.ടി.കൾ, ഐ.ഐ.ടികൾ ഉൾപ്പെടെയുള്ള മുൻനിര സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിന് ജെഇഇ മെയിൻ പരീക്ഷയിലെറാങ്കാണ് പരിഗണിക്കുന്നത്.

ഉയർന്ന സ്ഥാനങ്ങളിലെത്തുന്ന ഒന്നര ലക്ഷത്തോളം പേർക്ക് ഐഐടി പ്രവേശനത്തിലുള്ള ജെഇഇ അഡ്വാൻസ്ഡ് പരീക്ഷ എഴുതാം. കഴിഞ്ഞ വർഷം ജെഇഇ മെയിൻ പരീക്ഷ 4 ഘട്ടമായാണ് നടത്തിയത്.ദേശീയ മെഡിക്കൽ കമ്മീഷൻ, ആരോഗ്യ മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം എന്നിവയുമായി കൂടിയാലോചിച്ച ശേഷമാണ് നീറ്റ് പരീക്ഷാ തീയതി തീരുമാനിച്ചെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഇതാദ്യമായാണ് ഉയർന്ന പ്രായപരിധി എടുത്തുകളഞ്ഞതിന് ശേഷം നീറ്റ് യുജി നടത്തുന്നത്. എന്നാൽ നേരത്തെ, റിസർവ് ചെയ്യപ്പെടാത്ത ഉദ്യോഗാർത്ഥികളുടെ ഉയർന്ന പ്രായം 25 വയസും സംവരണമുള്ളവർക്ക് 30 വയസുമായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group