Home Featured ഉച്ചഭാഷിണി വിവാദങ്ങള്‍ക്കിടെ ബെംഗ്ളൂറില്‍ ആരാധനാലയങ്ങളില്‍ നിന്ന് മൈകുകള്‍ പിടിച്ചെടുത്തു; നടപടി ശബ്ദമലിനീകരണത്തെക്കുറിച്ചുള്ള കോടതി ഉത്തരവുകള്‍ ലംഘിച്ചുവെന്ന് കാട്ടി

ഉച്ചഭാഷിണി വിവാദങ്ങള്‍ക്കിടെ ബെംഗ്ളൂറില്‍ ആരാധനാലയങ്ങളില്‍ നിന്ന് മൈകുകള്‍ പിടിച്ചെടുത്തു; നടപടി ശബ്ദമലിനീകരണത്തെക്കുറിച്ചുള്ള കോടതി ഉത്തരവുകള്‍ ലംഘിച്ചുവെന്ന് കാട്ടി

ബെംഗ്ളുറു: കര്‍ണാടകയില്‍ ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളിക്കുന്നതിനെതിരെ ഹിന്ദുത്വ സംഘടനകള്‍ പ്രചാരണം നടത്തുന്നതിനിടെ, ശബ്ദമലിനീകരണത്തെക്കുറിച്ചുള്ള കോടതി ഉത്തരവുകള്‍ ലംഘിച്ചുവെന്ന് ആരോപിക്കപ്പെടുന്ന ആരാധനാലയങ്ങളില്‍ നിന്ന് ബെംഗ്ളുറു സിറ്റി പൊലീസ് മൈകുകള്‍ പിടിച്ചെടുക്കാന്‍ തുടങ്ങി.

കോടതി ഉത്തരവുകള്‍ ലംഘിച്ച ആരാധനാലയങ്ങളില്‍ നിന്ന് നിരവധി മൈകുകള്‍ പിടിച്ചെടുത്തതായി സിറ്റി പൊലീസ് കമീഷനര്‍ കമല്‍ പന്ത് പറഞ്ഞു. ബെംഗ്ളൂറില്‍ ക്ഷേത്രങ്ങള്‍, മസ്ജിദുകള്‍, ചര്‍ചുകള്‍ എന്നിവയുള്‍പെടെ 301 ആരാധനാലയങ്ങള്‍ക്ക് നോടീസ് നല്‍കിയിട്ടുണ്ടെന്നും കര്‍ണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റ (കെഎസ്പിസിബി) ശബ്ദനിയമങ്ങള്‍ പാലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊലീസ് കേസുകള്‍ രെജിസ്റ്റര്‍ ചെയ്തതായും നിര്‍ദേശിച്ച ഡെസിബെല്‍ അളവ് നിരീക്ഷിക്കുന്നതിനായി ഡ്രൈവ് തുടരുമെന്നും കമീഷനര്‍ വ്യക്തമാക്കി.

You may also like

error: Content is protected !!
Join Our WhatsApp Group