Home Featured കുഞ്ഞിന്റെ പേരിടലിനെ ചൊല്ലി തർക്കം; വീഡിയോ പ്രചരിച്ചതിന് എതിരെ ബാലവകാശ കമ്മീഷനെ സമീപിച്ച് പിതാവ്

കുഞ്ഞിന്റെ പേരിടലിനെ ചൊല്ലി തർക്കം; വീഡിയോ പ്രചരിച്ചതിന് എതിരെ ബാലവകാശ കമ്മീഷനെ സമീപിച്ച് പിതാവ്

കൊല്ലം: കുഞ്ഞിന്റെ പേരിടലിനെ ചൊല്ലി വീടിനകത്തുവെച്ചുണ്ടായ തർക്കം പുറംലോകത്ത് ചർച്ചയായതിന് എതിരെ കുഞ്ഞിന്റെ പിതാവിന്റെ പരാതി. സംഭവത്തിൽ ബാലാവകാശ കമ്മീഷന് ഇദ്ദേഹം പരാതി നൽകി. 40 ദിവസം പ്രായമായ കുഞ്ഞിന്റെ സ്വകാര്യത മാനിക്കാതെ വീഡിയോ വൈറലാക്കിയതിനെതിരെയാണ് പിതാവ് ബാലാവകാശ കമ്മീഷന് പരാതി നൽകിയിരിക്കുന്നത്.

കുടുബത്തിനുള്ളിൽ ഒതുക്കേണ്ട പ്രശ്നം സോഷ്യൽമീഡിയയിൽ വൈറലായതിൽ വിഷമമുണ്ട്. ഇത് ചെയ്തത് ആരാണെന്ന് അറിയാൻ സൈബർ സെല്ലിൽ പരാതി നൽകാൻ ആലോചിക്കുന്നുണ്ടെന്നും കുഞ്ഞിന്റെ പിതാവ് പറഞ്ഞു.താനും ഭാര്യയും തമ്മിൽ എല്ലാ കുടുംബങ്ങളിലും ഉള്ളതുപോലെ ചെറിയ അഭിപ്രായ വ്യത്യാസങ്ങളും വഴക്കുകളും മാത്രമേയുള്ളൂ. അതല്ലാതെ വലിയ പ്രശ്നങ്ങളില്ല. എന്നാൽ വീഡിയോ വൈറലാക്കിയെന്ന് പറഞ്ഞ് ഭാര്യ വീട്ടുകാർ ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലം പുനലൂരിലാണ് കുഞ്ഞിന്റെ പേരിടലിനെ തുടർന്ന് ഇരുകുടുംബങ്ങളും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാവുകയും ചെയ്തത്. പിതാവ് കുഞ്ഞിനെ വിളിച്ച പേര് അമ്മയ്ക്ക് ഇഷ്ടമാവാത്തതോടെ കുഞ്ഞിനെ അമ്മ മറ്റൊരു പേര് വിളിക്കുകയായിരുന്നു. ഇതാണ് തർക്കത്തിലേക്ക് നയിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group