Home Featured ഹിജാബ് ധരിക്കണമെന്ന് നിര്‍ബന്ധമുള്ള അധ്യാപകര്‍ക്ക് പരീക്ഷ ചുമതലയില്‍ നിന്ന് വിട്ടുനില്‍ക്കാമെന്ന് കര്‍ണാടക വിദ്യാഭ്യാസ മന്ത്രി

ഹിജാബ് ധരിക്കണമെന്ന് നിര്‍ബന്ധമുള്ള അധ്യാപകര്‍ക്ക് പരീക്ഷ ചുമതലയില്‍ നിന്ന് വിട്ടുനില്‍ക്കാമെന്ന് കര്‍ണാടക വിദ്യാഭ്യാസ മന്ത്രി

ബംഗളൂരു: കര്‍ണാടകയില്‍ ഹിജാബ് ധരിക്കണമെന്ന് നിര്‍ബന്ധം പ്രകടിപ്പിക്കുന്ന അധ്യാപകര്‍ക്ക് പരീക്ഷ ചുമതലയില്‍ നിന്ന് വിട്ടുനില്‍ക്കാമെന്ന് കര്‍ണാടക പ്രൈമറി, സെക്കന്‍ഡറി വിദ്യാഭ്യാസ മന്ത്രി ബി.സി.നാഗേഷ്.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യൂണിഫോം നിര്‍ബന്ധമാക്കിയിട്ടുണ്ട്. വിദ്യാര്‍ഥികളെ പോലെ കൃത്യമായ യൂണിഫോമില്‍ അധ്യാപകരും എത്തുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടത് അധ്യാപകരുടെ ഉത്തരവാദിത്തമാണ്. വിദ്യാര്‍ഥികള്‍ക്ക് ഹിജാബ് ധരിക്കാന്‍ വിലക്കേര്‍പ്പെടുത്തുകയും അധ്യാപകര്‍ ഹിജാബ് ധരിക്കുകയും ചെയ്യുന്നത് ചോദ്യംചെയ്ത് നിരവധി വിദ്യാര്‍ഥികള്‍ രംഗത്തെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അധ്യാപകര്‍ക്ക് ക്ലാസ് മുറിയില്‍ ഹിജാബ് ധരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ക്ലാസ് മുറിയില്‍ ഹിബാജ് ധരിക്കരുതെന്ന സര്‍ക്കാര്‍ ഉത്തരവ് നിരവധി അധ്യാപകരും ശരിവച്ചിരുന്നു. ചില അധ്യാപകര്‍ ഹിജാബ് ധരിക്കണമെന്ന് നിര്‍ബന്ധം പ്രകടിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഹിജാബ് ധരിച്ചെത്തുന്ന അധ്യാപകര്‍ക്ക് പരീക്ഷാ ചുമതലയില്‍ തുടരണോ വേണ്ടയോ എന്നത് സംബന്ധിച്ച്‌ തീരുമാനം എടുക്കാം എന്ന ഉത്തരവിറക്കിയതെന്നും മന്ത്രി വ്യക്തമാക്കി.

ഫെബ്രുവരിയിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്ക് കര്‍ണാടക ഹൈകോടതി ശരിവച്ചത്. ഇസ്ലാം മതാചാര പ്രകാരം ഹിജാബ് ധരിക്കുന്നത് നിര്‍ബന്ധമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിധി. ചീഫ് ജസ്റ്റിസ് റിതുരാജ് അധ്യക്ഷനായ ബെഞ്ചിന്‍റേതായിരുന്നു വിധി.

You may also like

error: Content is protected !!
Join Our WhatsApp Group